- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തെ എതിർത്ത വീട്ടുകാർ; താലികെട്ട് നടന്നത് ജൂൺ 13ന്; വിപ്ലവമുണ്ടാക്കി ഒന്നായതോടെ ഉണ്ടായത് അഭിപ്രായ ഭിന്നത; വാക്കു തർക്കത്തിനിടെ കെട്ടിതൂങ്ങി മരിക്കാൻ ശ്രമിച്ച ഭർത്താവ്; അമിതമായ അളവിൽ ഗുളിക കഴിച്ച് ഭാര്യയും; ശ്രീജിത്തിന് ആശുപത്രിയിൽ മരണം; അശ്വതി ചികിൽസയിലും; നെടുമ്പനയെ കരയിപ്പിച്ച് 22കാരന്റെ ആത്മഹത്യ
കൊല്ലം: നെടുമ്പന പള്ളിമണിൽ ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്പതികളിൽ യുവാവ് മരിച്ചു. കൊല്ലം പള്ളിമൺ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ശ്രീഹരിയുടെ ഭാര്യ അശ്വതി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ മാസം 13 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ശ്രീഹരിയും അശ്വതിയും വിവാഹം കഴിക്കുന്നതിനെ ഇരുവരുടെയും വീട്ടുകാർ ആദ്യം എതിർത്തു. എന്നാൽ പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കൾ വിവാഹത്തിൽ സഹകരിച്ചു. എന്നാൽ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുകയും കഴിഞ്ഞ ദിവസങ്ങളിൽ അത് രൂക്ഷമാകുകയും ചെയ്തു.
വെള്ളിയാഴ്ച ശ്രീഹരിയും അശ്വതിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ശ്രീഹരി തൂങ്ങി മരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഉടൻ തന്നെ വീട്ടുകാരും അയൽക്കാരും ചേർന്ന് മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് അശ്വതി അമിതമായ അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ചികിത്സയിലിരിക്കെ ശ്രീജിത്ത് രാവിലെ മരിച്ചു. അസ്വഭാവിക മരണത്തിനു കൊല്ലം കണ്ണനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ