- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നൽകാൻ ഇനിയും വൈകരുത്! സൈബർ ലോകത്തും പ്രചരണ ശക്തമാക്കി പ്രവാസി സംഘടനകൾ; മിണ്ടാട്ടമില്ലാതെ സിയാൽ ഭരണ സമിതി
കൊച്ചി: കൊച്ചിയുടെ വികസന നായകൻ എന്നാണ് കെ കരുണാകരൻ അറിയപ്പെട്ടിരുന്നത്. മനസിന് ഇഷ്ടപ്പെട്ട പദ്ധതികൾ നടപ്പിക്കാൻ എന്ത് പ്രതിബന്ധങ്ങളെയും മറികടക്കുന്ന വ്യക്തിത്വം. നെടുമ്പാശ്ശേരി വിമാനത്താവളം കെ കരുണാകരന്റെ ഭരണാധികാരിയുടെ മിടുക്കിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പരിസ്ഥിതി പ്രശ്‌നം ഉയർത്തി വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ അന്ന് പദ്
കൊച്ചി: കൊച്ചിയുടെ വികസന നായകൻ എന്നാണ് കെ കരുണാകരൻ അറിയപ്പെട്ടിരുന്നത്. മനസിന് ഇഷ്ടപ്പെട്ട പദ്ധതികൾ നടപ്പിക്കാൻ എന്ത് പ്രതിബന്ധങ്ങളെയും മറികടക്കുന്ന വ്യക്തിത്വം. നെടുമ്പാശ്ശേരി വിമാനത്താവളം കെ കരുണാകരന്റെ ഭരണാധികാരിയുടെ മിടുക്കിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പരിസ്ഥിതി പ്രശ്‌നം ഉയർത്തി വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ അന്ന് പദ്ധതിയെ എതിർത്തപ്പോൾ അതിനെ വകവെക്കാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ വിമാനത്താവളം പൂർത്തിയാക്കി അദ്ദേഹം.
പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ രാജ്യത്തെ ആദ്യ വിമാനത്താവളമായിരുന്നു നെടുമ്പാശ്ശേരിയിലേത്. 1999 മെയ് 25ന് പ്രവർത്തനമാരംഭിച്ച വിമാനത്താവളം ഇന്ന് യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങൾക്ക് ഒപ്പമാണ്. അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇങ്ങനെ കെ കരുണാകരന്റെ വികസന സ്വപ്‌നത്തിൽ വിരിഞ്ഞ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ഇല്ലെന്ന് മാത്രമല്ല, കരുണാകരൻ എന്തുകൊണ്ടും അത് അർഹിക്കുന്നു എന്നതുമാണ് വാസ്തവം. ഇപ്പോൾ ഈ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയയിലും പ്ചരണം ശക്തമാക്കയിരിക്കയാണ് കോൺഗ്രസുകാർ. വിമാന താവളതിന്നു കെ കരുണാകരന്റെ പേര് നല്കാന്നായാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരണം ഊർജ്ജിതമാക്കുന്നത്.
കുറേ നാളുകളായി കെ കരുണാകരന്റെ മക്കളും അദ്ദേഹത്തിന്റെ അനുയായികളും ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വരുന്നുണ്ടായിരുന്നു. കെപിസിസി യോഗത്തിലും മുഖ്യമന്ത്രിയോടും ഇതുമായി ബന്ധപെട്ട് നടപടികൾ സ്വീകരിക്കണെന്് കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന്നു വേണ്ടിയുള്ള ഒരു നടപടിയും മന്ത്രിസഭയുടെ ഭാഗത്തു നിന്നും, സിയാൽ ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനെ തുടർനാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രചരണം നടത്തുന്നത്. പ്രവാസി സംഘടനകളാണ് ഇങ്ങനെയുള്ള പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത്.
കെ മുരളീധരൻ എംഎൽഎയുടെ അനുയായികൾ ചേർന്ന് രൂപം കൊടുത്ത കെ എം ബ്രിഗേഡ് എന്ന ഫേസ് ബുക്ക് പേജ് വഴിയും, കെ മുരളീധരൻ എംഎൽഎ, കോൺഗ്രസ് യൂത്ത് വിങ് യുഎഇ, ഐഎൻസി ഐ ഓൺലൈൻ, ലീഡർ കരുണാകരൻ എന്നീ ഫേസ് ബുക്ക് ഗ്രൂപ്പുകൾ വഴിയുമാണ് പ്രചരണം നടക്കുന്നത്. പ്രവാസികളും സ്വദേശി കളുമായ നിരവധി പേരാണ് ദിനം പ്രതി ഈ ഗ്രൂപുകളിലൂടെ പിന്തുണയുമായി എത്തുന്നത്. സോഷ്യൽ മീഡിയ പ്രചരണം വഴി സിയാൽ അധികൃതർക്ക് മേൽ സമ്മർദ്ദം ചെലിത്താമെന്നാണ് വിലയിരുത്തൽ. എന്നാൽ ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ നിലപാട് ഇതിൽ നിർണ്ണായകമാണ്.