- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്താധ്യാപികയക്ക് ജോലി വാങ്ങി കൊടുത്ത് തുടങ്ങിയ ബന്ധം; പ്രണയം അതിരുവിട്ടപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു; എല്ലാം വിശ്വസിച്ച് കാമിനിക്ക് അടിയറവ് വച്ചു; എല്ലാം സ്വന്തമായപ്പോൾ രണ്ടാം ഭാര്യയായ ഹൈറേഞ്ചുകാരി തനിനിറം കാട്ടി; ഇടുക്കികാരിക്ക് നാട്ടിൽ ഭർത്താവും മക്കളുമുണ്ടെന്ന കഥ കേട്ട് ഞെട്ടി അമേരിക്കയിലെ സ്‌കൂൾ ഉടമ; ശതകോടീശ്വരനായ പ്രവാസി വ്യവസായിയെ നെടുങ്കണ്ടത്തുകാരി പറ്റിച്ചത് ഇങ്ങനെ
നെടുങ്കണ്ടം: നാട്ടിൽ കല്യാണം കഴിക്കുക. അതിന് ശേഷം അമേരിക്കയിലെത്തുക. മുൻ വിവാഹം മറച്ചു വച്ച് അവിടേയും കല്യാണം. അതും കാശുള്ളയാളെ. പിന്നെ പണം തട്ടലും. ഇത്തരത്തിലൊരു തട്ടിപ്പിന്റെ കഥയാണ് അമേരിക്കൻ മലയാളിയായ വ്യവസായി പറയുന്നത്. നാട്ടിൽ ഭർത്താവും കുട്ടികളുമുണ്ടെന്ന കാര്യം മറച്ചുവച്ചാണ് അമേരിക്കൻ മലയാളിയായ വ്യവസായിയെ യുവതി പറ്റിച്ചത്. പ്രണയത്തിൽ വളച്ച് വിവാഹം കഴിച്ച് യുവതി വ്യവസായിയിൽ നിന്ന് കോടികൾ തട്ടിയതായി പരാതി. അമേരിക്കൻ മലയാളിയുടെ പരാതിയെത്തുടർന്ന് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നെടുങ്കണ്ടം കോടതി നെടുങ്കണ്ടം പൊലീസിനു നിർദ്ദേശം നൽകി. ഇതോടെയാണ് തട്ടിപ്പ് ചർച്ചയാകുന്നത്. ആരോപണം ശരിയെങ്കിൽ വമ്പൻ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് അമേരിക്കയിലുള്ള സാധ്യതയാണ് ചർച്ചയാക്കുന്നത്. ആദ്യവിവാഹം നിയമപരമായി വേർപെടുത്തിയെന്നു ധരിപ്പിച്ചാണ് ഇടുക്കിയിലെ ഹൈറേഞ്ച് സ്വദേശിനിയായ യുവതി, അമേരിക്കയിൽ സ്‌കൂൾ നടത്തിയിരുന്ന മലയാളി വ്യവസായിയെ കബളിപ്പിച്ചു വിവാഹം കഴിച്ചത്. 2011-ൽ റിക്രൂട്ട്മെന്റ് സ്
നെടുങ്കണ്ടം: നാട്ടിൽ കല്യാണം കഴിക്കുക. അതിന് ശേഷം അമേരിക്കയിലെത്തുക. മുൻ വിവാഹം മറച്ചു വച്ച് അവിടേയും കല്യാണം. അതും കാശുള്ളയാളെ. പിന്നെ പണം തട്ടലും. ഇത്തരത്തിലൊരു തട്ടിപ്പിന്റെ കഥയാണ് അമേരിക്കൻ മലയാളിയായ വ്യവസായി പറയുന്നത്.
നാട്ടിൽ ഭർത്താവും കുട്ടികളുമുണ്ടെന്ന കാര്യം മറച്ചുവച്ചാണ് അമേരിക്കൻ മലയാളിയായ വ്യവസായിയെ യുവതി പറ്റിച്ചത്. പ്രണയത്തിൽ വളച്ച് വിവാഹം കഴിച്ച് യുവതി വ്യവസായിയിൽ നിന്ന് കോടികൾ തട്ടിയതായി പരാതി. അമേരിക്കൻ മലയാളിയുടെ പരാതിയെത്തുടർന്ന് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നെടുങ്കണ്ടം കോടതി നെടുങ്കണ്ടം പൊലീസിനു നിർദ്ദേശം നൽകി. ഇതോടെയാണ് തട്ടിപ്പ് ചർച്ചയാകുന്നത്. ആരോപണം ശരിയെങ്കിൽ വമ്പൻ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് അമേരിക്കയിലുള്ള സാധ്യതയാണ് ചർച്ചയാക്കുന്നത്.
ആദ്യവിവാഹം നിയമപരമായി വേർപെടുത്തിയെന്നു ധരിപ്പിച്ചാണ് ഇടുക്കിയിലെ ഹൈറേഞ്ച് സ്വദേശിനിയായ യുവതി, അമേരിക്കയിൽ സ്‌കൂൾ നടത്തിയിരുന്ന മലയാളി വ്യവസായിയെ കബളിപ്പിച്ചു വിവാഹം കഴിച്ചത്. 2011-ൽ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്ന അമേരിക്കൻ മലയാളിയാണ്, നൃത്താധ്യാപികയായിരുന്ന യുവതിക്ക് അമേരിക്കയിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തി നൽകിയത്. തുടർന്ന് ഇയാളുമായി യുവതി അടുപ്പമുണ്ടാക്കി. ഇത് പ്രണയമായി മാറി. ഇതോടെ അമേരിക്കൻ മലയാളിയുടെ ആദ്യവിവാഹബന്ധം വേർപെടുത്തുകയുംചെയ്തു. ഇതിനുശേഷം ഇവർ അമേരിക്കയിൽത്തന്നെ വിവാഹിതരായി.
സമീപകാലത്താണ് യുവതിക്ക് ഹൈറേഞ്ച് മേഖലയിൽ ഭർത്താവുണ്ടെന്നും ഇയാളുമായി ബന്ധം പുലർത്തുന്നുണ്ടെന്നും അറിയുന്നത്. ഇക്കാലയളവിൽ തന്നെ കബളിപ്പിച്ച് തന്റെ സ്‌കൂളും വ്യവസായവും മറ്റു സ്വത്തുകളും യുവതി തട്ടിയെടുത്തെന്നാണ് അമേരിക്കൻ മലയാളിയുടെ ആരോപണം. ഇതിനിടെയാണ് യുവതിക്ക് ഭർത്താവും കുട്ടികളും നാട്ടിലുള്ള വിവരം ഇയാൾ അറിയുന്നത്. ഇതോടെയാണ് എല്ലാം പുറത്തു കൊണ്ടു വരാനുള്ള നിയമ പോരാട്ടത്തിന് ഇറങ്ങി പുറപ്പെട്ടത്.
കബളിപ്പിക്കപ്പെട്ടെന്നു ബോധ്യമായതോടെയാണ് അമേരിക്കൻ മലയാളി പരാതിയുമായി നെടുങ്കണ്ടം കോടതിയെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്തതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു. ആരോപണവിധേയയായ യുവതി അമേരിക്കയിലാണ്.