- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരൾച്ചയും കൊടും ചൂടും അതിജീവിക്കാൻ ഒത്തൊരുമയോടെയുള്ള പോരാട്ടം അനിവാര്യം; ദുരന്തസാഹചര്യത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയെന്നും നടൻ മമ്മൂട്ടി
കൊച്ചി: വരൾച്ചയും കൊടും ചൂടും അതിജീവിക്കാൻ ഒത്തൊരുമയോടെയുള്ള പോരാട്ടം അനിവാര്യമെന്നു നടൻ മമ്മൂട്ടി പറഞ്ഞു. ദുരന്തസാഹചര്യത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും മെഗാതാരം ചൂണ്ടിക്കാട്ടി. വരൾച്ച നേരിടാൻ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കൻ തയാറാണെന്നും കൊച്ചിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മമ്മൂട്ടി അറിയിച്ചു. വരൾച്ചയും കൊടും ചൂടും നേരിടാൻ മലയാളികൾ ഒന്നിച്ചു രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണു കേരളത്തിൽ. പലർക്കും ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയായി. ഭക്ഷണവും വെള്ളം ലഭ്യമല്ലാതാകുന്നു. ഇപ്പോൾ സൂര്യതാപം മാത്രമാണ് നമ്മൾ നേരിടുന്നത്. സൂര്യാഘാതത്തിലെത്തുന്നതിനു മുമ്പു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. അതിനുള്ള കാര്യങ്ങൾ ആലോചിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. പ്രതിരോധ, ആശ്വാസ പ്രവർത്തനങ്ങൾ ആലോചിക്കാൻ നാളെ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. യോഗത്തിൽ ഏവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പ
കൊച്ചി: വരൾച്ചയും കൊടും ചൂടും അതിജീവിക്കാൻ ഒത്തൊരുമയോടെയുള്ള പോരാട്ടം അനിവാര്യമെന്നു നടൻ മമ്മൂട്ടി പറഞ്ഞു. ദുരന്തസാഹചര്യത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും മെഗാതാരം ചൂണ്ടിക്കാട്ടി.
വരൾച്ച നേരിടാൻ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കൻ തയാറാണെന്നും കൊച്ചിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മമ്മൂട്ടി അറിയിച്ചു. വരൾച്ചയും കൊടും ചൂടും നേരിടാൻ മലയാളികൾ ഒന്നിച്ചു രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണു കേരളത്തിൽ. പലർക്കും ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയായി. ഭക്ഷണവും വെള്ളം ലഭ്യമല്ലാതാകുന്നു. ഇപ്പോൾ സൂര്യതാപം മാത്രമാണ് നമ്മൾ നേരിടുന്നത്. സൂര്യാഘാതത്തിലെത്തുന്നതിനു മുമ്പു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. അതിനുള്ള കാര്യങ്ങൾ ആലോചിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. പ്രതിരോധ, ആശ്വാസ പ്രവർത്തനങ്ങൾ ആലോചിക്കാൻ നാളെ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. യോഗത്തിൽ ഏവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെക്കൊണ്ടു മാത്രം ചെയ്യാവുന്ന കാര്യങ്ങളേക്കാൾ ഒരു കൂട്ടായ്മകൊണ്ടു സാധിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
സർക്കാർ വകുപ്പുകളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിരോധ ആശ്വാസ പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. തമിഴ്‌നാട്ടിൽ പ്രളയദുരിതമുണ്ടായപ്പോൾ ഏറ്റവും സഹായമുണ്ടായത് കേരളത്തിൽനിന്നാണ്. നമ്മുടെ നാട്ടിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ഈ മനസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതാണ് താൻ രംഗത്തുവരാൻ കാരണം. ഓരോ നിമിഷം വൈകുന്തോറും ജലശേഖരം കുറയുകയാണ്. അടുത്തുതന്നെ മഴയുണ്ടാകുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, ഒരു ദുരന്ത സാഹചര്യമുണ്ടാകുന്നത് ചെറുക്കാൻ എല്ലാ മലയാളികൾക്കും കടമയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നു മമ്മൂട്ടി അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മമ്മൂട്ടി രംഗത്തുവന്നത് മാതൃകാപരമാണ്. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നും പകൽ നേരം ജോലി ചെയ്യുന്നവരുടെ ഇടവേളയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.