മ്മുടെ ചുറ്റും നടക്കുന്ന അനീതികളും ഉന്നതരുടെ ഒത്താശയോടെയുള്ള ക്രിമിനൽ പ്രവർത്തികളും കണ്ട് തല മറച്ചിരിക്കുന്ന ഒരു സാധാരണക്കാരൻ ആണോ നിങ്ങൾ? വാർത്ത എഴുതി ലോകത്തെ അറിയിക്കേണ്ടവർ പരസ്യത്തിന്റെയും വ്യക്തി ബന്ധങ്ങളുടെയും പേര് പറഞ്ഞ് മുക്കുന്നത് കണ്ട് വേദനിച്ച് കഴിയുന്ന ആളാണോ നിങ്ങൾ? ഈ നാട് നന്നാക്കാൻ ആദ്യം വേണ്ടത് പത്രപ്രവർത്തകർ നന്നാവുകയാണ് എന്ന് വിശ്വസിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് സന്തോഷത്തിന്റെ വാർത്തയുമായി എത്തുകയാണ് മറുനാടൻ.

മലയാളികളുടെ നാട് കൂടുതൽ നന്നാക്കാനായി ഏത് സാധാരണക്കാരനെയും പത്രപ്രവർത്തകനാക്കി മാറ്റാനാണ് മറുനാടൻ ലക്ഷ്യമിടുന്നത്. ഒരു പക്ഷേ നിങ്ങൾ ജീവിതത്തിൽ കണ്ടെത്തുന്നത് ഒരേ ഒരു വാർത്തയാകാം. എന്നാൽ ആ വാർത്ത ഈ നാടിന്റെ മാറ്റത്തിന് വലിയ കാരണമായെന്ന് വരാം. കൂലിപ്പണിക്കാരനും ഓട്ടോറിക്ഷ ഡ്രൈവർമാർക്കും മുതൽ ഐറ്റി എഞ്ചിനീയർമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പൊലീസ് ഓഫീസർമാർക്കും വരെ ഈ മഹത്തായ നവ മാദ്ധ്യമ വിപ്ലവത്തിന്റ ഭാഗമാകാം.

നിങ്ങൾക്ക് ഉറപ്പുള്ളതും വ്യക്തമായ തെളിവുകൾ ഉള്ളതുമായ ഏത് വാർത്തയും ഞങ്ങളെ അറിയിക്കാം. ഉറപ്പുണ്ടെങ്കിലും തെളിവുകൾ ഇല്ലാത്തവയാണെങ്കിൽ അതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാനായി ഞങ്ങളെ അറിയിക്കാം. വലിയ അഴിമതികൾ; പാവപ്പെട്ടവരുടെ നീതി നിഷേധം; നിങ്ങളുടെ ചുറ്റിലും കാണുന്ന പ്രത്യേകതരമായ ജീവിത കഥകൾ എന്നിവയൊക്കെ വാർത്തയാക്കാം.

വാർത്തയുടെ സ്വഭാവം, പ്രാധാന്യം എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും പ്രതിഫലം നൽകുക. ശ്രദ്ധേയമായ വാർത്തകൾ നൽകുന്നവർക്ക് മികച്ച പ്രതിഫലം നൽകുമ്പോൾ ചില വാർത്തകൾക്ക് ചെറിയ പ്രതിഫലം ആയിരിക്കും ലഭിക്കുക. ഗതാഗതം മുടങ്ങി, വാഹനം ഓടുന്നില്ല, കറന്റ് മുടങ്ങി, ഉദ്ഘാടനം നടത്തി തുടങ്ങിയ തരത്തിലുള്ള പ്രാദേശിക വാർത്തകൾ സ്വീകരിക്കുന്നതായിരിക്കില്ല. നേരെ മറിച്ച് ആരും പ്രതികരിക്കാൻ മടിക്കുന്ന വലിയ സംഭവങ്ങൽ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ വഞ്ചന, സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി എന്നിവയൊക്കെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കൈക്കൂലിയും അഴിമതിയും അടക്കമുള്ള വാർത്തകൾക്ക് വീഡിയോ തെളിവുകളോ മറ്റ് രേഖകളോ സംഘടിപ്പിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു സർക്കാർ സേവനം ലഭിക്കാൻ നിങ്ങൾ കൈക്കൂലി കൊടുത്താൽ അത് ഒളി ക്യാമറയിൽ പകർത്തി നൽകിയാൽ ഞങ്ങൾ വാർത്ത കൊടുക്കാം. നഗര സഭകളിലും മുൻസിപ്പാലിറ്റികളിലും നടക്കുന്ന അഴിമതിയാണ് ഇതിന് ഉദാഹരണം. രാഷ്ട്രീയക്കാരും അവരുടെ ഇടനിലക്കാരും നടത്തുന്ന കൊടുക്കൽ വാങ്ങലുകളും നിങ്ങൾക്ക് ഒളി ക്യാമറയിൽ പകർത്തി ഞങ്ങൾക്ക് നൽകാം. പ്രധാന രാഷ്ട്രീയക്കാരുടെ ബിനാമി ഇടപാടുകൾ, മത പുരോഹിതരുടെ അസാന്മാർഗ്ഗിക ജീവിതവും ധൂർത്തും ഒക്കെ ശ്രദ്ധേയമായ വാർത്തകൾ ആക്കി മാറ്റാം.

വിവരാവവകാശ നിയമം ഫലപ്രദമായി വിനിയോഗിച്ചും നിങ്ങൾക്ക് അഴിമതി കഥകൾ കണ്ടെത്താം. ഒരു കാര്യം നീതി യുക്തമായി അല്ല നടക്കുന്നത് എന്ന് തോന്നിയാൽ അതിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് വിവരാവകാശ നിയമം ഉപയോഗിച്ച് കണ്ടെത്താം. ഇന്ന് ഇന്ത്യ ഒരു പോലെ ചർച്ച ചെയ്യുന്ന വ്യാപം അഴിമതിയുടെ തുടക്കം ഒരു സാധാരണക്കാരൻ ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിൽ ചെന്നപ്പോഴായിരുന്നു എന്ന് മറക്കരുത്. ഡോക്ടർമാരുടെ അറിവില്ലായ്മയിൽ സംശയം തോന്നിയ അയാൾ നടത്തിയ അന്വേഷണത്തിലാണ് വ്യാപം അഴിമതി ആദ്യം പുറത്ത് വന്നത്.

വാർത്ത എഴുതാൻ അറിയില്ല എന്ന വ്യക്തികളെ ആർക്കും ആവശ്യമില്ല. നിങ്ങൾ ചെയ്യേണ്ടത് രേഖകളും വിവരങ്ങളും ശേഖരിച്ച് അത് ഞങ്ങളെ അറിയിക്കുകയാണ്. വാർത്ത അതിന്റേതായ ശൈലിയിൽ എഴുതി പ്രസിദ്ധീകരിക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്വം ആയിരിക്കും. അതിനുള്ള പ്രത്യേക സംവിധാനം മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ രാജു മാത്യവിന്റെ നേതൃത്വത്തിൽ ഞങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. മംഗളത്തിന്റെ മുൻ എക്‌സിക്യുട്ടീവ് എഡിറ്ററും കേരളത്തിലെ ഏറ്റവും തലമുതിർന്ന പത്രപ്രവർത്തകരിൽ ഒരാളുമായ രാജു മാത്യു ആണ് ഈ നവ മാദ്ധ്യമ വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നത്.

നിങ്ങളുടെ അപേക്ഷ പരിശോധിച്ച് തെരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളെ ബന്ധപ്പെടുന്നത് രാജു മാത്യു ആയിരിക്കും. വാർത്തകൾ കണ്ടെത്തിയാൽ വിളിച്ച് ചോദിക്കേണ്ടതും രാജു മാത്യുവിനോടായിരിക്കും. ആ വാർത്ത കണ്ടെത്താൻ വേണ്ട സഹായങ്ങൾ രാജു മാത്യു നിങ്ങൾക്ക് നൽകും. വാർത്ത പരിശോധിച്ച് കഴിഞ്ഞാൽ അന്ന് തന്നെ നിങ്ങളുടെ പ്രതിഫലവും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. ഓരോ വാർത്തകൾക്കും അന്നന്ന് പ്രതിഫലം നൽകാൻ ഓഫീസിൽ പ്രത്യേക സംവിധാനം തന്നെ ഏർപ്പെടുത്തി കഴിഞ്ഞു. ഇപ്പോൾ ഇങ്ങനെ പത്തിൽ അധികം പേർക്ക് ദിവസവും പ്രതിഫലം നൽകുന്നുണ്ട്.

വാർത്ത നൽകുന്നവർ അവരുടെ പേര് വിവരം പുറത്തറിയിക്കാതിരിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ അത് ഉറപ്പ് വരുത്തണം എന്നതാണ് ആദ്യം പറയുന്നത്. വാർത്ത തന്നവർക്ക് താൻ ആണ് അതിന്റെ ഉത്തരവാദി എന്നറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ പേരും ഫോട്ടോയും സഹിതം വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നതായിരിക്കും. വാർത്ത സമർപ്പിക്കുമ്പോൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

സർക്കാർ ഉദ്യോഗസ്ഥർക്കും പ്രധാന വാർത്ത പ്രസിദ്ധീകരിക്കുന്നത് വഴി ജീവനിൽ ഭയം ഉള്ളവർക്കും ഒക്കെ രഹസ്യമായി വാർത്ത നൽകാനുള്ള ഈ അവസരം ഗുണകരമായി മാറും മറുനാടൻ മലയാളി ഏറ്റെടുക്കുന്ന ഈ വാർത്ത വിപ്ലവത്തിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ hr@marunadanmalayali.com എന്ന വിലാസത്തിൽ നിങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പും ഫോൺ നമ്പരും എഴുതുക. അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരിൽ സംസാരിക്കുക - 0471-2430410 (ഇന്ത്യൻ സമയം രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ മാത്രം )