രും പറയാൻ മടിക്കുന്ന വാർത്തകൾ ലോകത്തോട് വിളിച്ചുപറയണമെന്ന് ആഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണോ നിങ്ങൾ? എങ്കിൽ മറുനാടൻ മലയാളിയിൽ നിങ്ങൾക്ക് അവസരം ഉണ്ട്. തിരുവനന്തപുരം കൊച്ചി ബ്യൂറോകളിലാണ് അടിയന്തിരമായി സ്ഥിര നിയമനം ലഭിക്കുക. മറ്റു ജില്ലകളിലും പാർട്ട് ടൈം ലേഖകരെ ആവശ്യമുണ്ട്.

രണ്ട് വർഷം എങ്കിലും ഏതെങ്കിലും ഒരു പത്രത്തിന്റെയോ ചാനലിന്റെയോ ഓൺലൈൻ പോർട്ടലിന്റെയോ ഡെസ്‌കിലോ ബ്യൂറോയിലോ ജോലി ചെയ്ത് പരിചയം ഉള്ളവർ അപേക്ഷിച്ചാൽ മതി. പാർട്ട് ടൈം ആയോ ഇന്റേൺഷിപ് ആയോ ജോലി ചെയ്ത കാലം പരിഗണിക്കുകയില്ല. തുടക്കക്കാർക്ക് ഈ രണ്ട് തസ്തികകളിലേയ്ക്കും അവസരം ഇല്ല. രണ്ട് വർഷത്തിനും പത്തു വർഷത്തിനും ഇടയിൽ പ്രവർത്തി പരിചയം ഉള്ളവർക്കാണ് മുൻഗണന. റിപ്പോർട്ടർമാരായി പ്രവർത്തിച്ചു പരിചയം ഉള്ളവർക്ക് കൂടുതൽ മുൻഗണ ലഭിക്കും.

തിരുവനന്തപുരത്തും കൊച്ചിയിലും താമസിച്ച് ജോലി ചെയ്യാൻ സാധിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി. അതാത് സ്ഥലങ്ങളിൽ ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്. തൊഴിൽ പരിചയത്തിന്റെയും ഇപ്പോൾ ലഭച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന്റെയും അടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെട്ട പാക്കേജ് ആയിരിക്കും നല്കുക. കൂടാതെ നിയമപരമായി ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എല്ലാം ഉണ്ടായിരിക്കുന്നതാണ്.

മറ്റ് ജില്ലക്കാർക്ക് പാർട്ട് ടൈം റിപ്പോർട്ടർമാരുടെ ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും പത്രങ്ങളിൽ ജോലി ചെയ്യുന്ന പ്രാദേശിക ലേഖകന്മാർക്കും മറ്റു ജോലികളോ ബിസിനസോ ചെയ്യുന്നവർക്കും അപേക്ഷിക്കാം. കേരളത്തിലെ ഏത് ചെറിയ സ്ഥലത്ത് ഉള്ളവർക്കും അപേക്ഷിക്കാം. എഡിറ്റോറിയൽ കോർഡിനേറ്റർ നിർദ്ദേശിക്കുന്ന വാർത്തകൾ ചെയ്യുകയോ അവർ കണ്ടെത്തുന്ന വാർത്തകൾ എഴുതുകയോ ചെയ്യാം. ഇവർക്ക് ഓരോ വാർത്തയുടെ പ്രാധാന്യം അനുസരിച്ചായിരിക്കും പ്രതിഫലം ലഭിക്കുക. ഇങ്ങനെ മറുനാടൻ ടീമിന്റെ ഭാഗമാകുന്നവർക്ക് അന്ന് തന്നെ പ്രതിഫലം നൽകുന്നതായിരിക്കും.

താല്പര്യം ഉള്ളവർ hr@marunadanmalayali.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.