- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയിൽ സ്‌ട്രോബറി പഴത്തിലെ 'തയ്യൽ സൂചി'കൾക്ക് പിന്നിൽ 50കാരി ! സൂപ്പർ മാർക്കറ്റിൽ നിന്നുള്ള സ്‌ട്രോബറി കഴിച്ച് യുവാവ് ആശുപത്രിയിലായതോടെ വൻ കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞു; രാജ്യത്തെ സ്‌ട്രോബറി വ്യാപാരത്തെ വരെ ബാധിച്ച സംഭവത്തിന്റെ പിന്നാമ്പുറ കഥ സർക്കാരിനെ പോലും ഞെട്ടിക്കുന്നത്; ന്യൂസിലന്റിലും സമാന സംഭവം !
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും സ്‌ട്രോബറി പഴങ്ങളിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ 50 കാരി പിടിയിൽ. സെപ്റ്റംബർ മാസമാണ് രാജ്യത്തെ ആശങ്കയിലാക്കി സ്‌ട്രോബറിയിൽ നിന്നും തയ്യൽ സൂചികൾ കണ്ടെടുത്ത് തുടങ്ങിയത്. ഇതിന് പിന്നിലെ പ്രതികളെ കണ്ടെത്തുന്നവർക്ക് ക്വീൻസ്‌ലൻഡ് അധികൃതർ വൻതുക പ്രതിഫലമായി പ്രഖ്യാപിക്കുകയും പിന്നാലെ കുറ്റക്കാർക്ക് ജയിൽ ശിക്ഷയുൾപ്പെടെ നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാരും അറിയിക്കുകയും ചെയ്തിരുന്നു. സിഡ്‌നിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും സ്‌ട്രോബറി വാങ്ങി കഴിച്ച ആളെ വയറു വേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് അട്ടിമറി പുറത്താകുന്നത്. സ്‌ട്രോബറിയുൾപ്പെടെയുള്ള പഴങ്ങൾക്കുള്ളിൽനിന്ന് സൂചി കണ്ടെത്തിയ സംഭവങ്ങൾ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലായിരുന്നു. ന്യൂസീലൻഡിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് 50കാരിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ്, ഇന്
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും സ്‌ട്രോബറി പഴങ്ങളിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ 50 കാരി പിടിയിൽ. സെപ്റ്റംബർ മാസമാണ് രാജ്യത്തെ ആശങ്കയിലാക്കി സ്‌ട്രോബറിയിൽ നിന്നും തയ്യൽ സൂചികൾ കണ്ടെടുത്ത് തുടങ്ങിയത്. ഇതിന് പിന്നിലെ പ്രതികളെ കണ്ടെത്തുന്നവർക്ക് ക്വീൻസ്‌ലൻഡ് അധികൃതർ വൻതുക പ്രതിഫലമായി പ്രഖ്യാപിക്കുകയും പിന്നാലെ കുറ്റക്കാർക്ക് ജയിൽ ശിക്ഷയുൾപ്പെടെ നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാരും അറിയിക്കുകയും ചെയ്തിരുന്നു.
സിഡ്‌നിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും സ്‌ട്രോബറി വാങ്ങി കഴിച്ച ആളെ വയറു വേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് അട്ടിമറി പുറത്താകുന്നത്. സ്‌ട്രോബറിയുൾപ്പെടെയുള്ള പഴങ്ങൾക്കുള്ളിൽനിന്ന് സൂചി കണ്ടെത്തിയ സംഭവങ്ങൾ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലായിരുന്നു. ന്യൂസീലൻഡിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്.
പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് 50കാരിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ്, ഇന്റലിജൻസ് വിഭാഗങ്ങളെ ഉൾപ്പെടെ ഏകോപിപ്പിച്ചു ദേശവ്യാപകമായ അന്വേഷണമാണു നടത്തിയത്. അറസ്റ്റിലായ സ്ത്രീയെ തിങ്കളാഴ്ച ബ്രിസ്‌ബേനിലെ കോടതിയിൽ ഹാജരാക്കും. കുറ്റകൃത്യം നടത്താൻ എന്താണ് പ്രേരകമായതെന്ന് പ്രതി ഇതു വരെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.
സ്‌ട്രോബറി പഴങ്ങളുടെ വിൽപന സൂചി ഭീഷണി മൂലം രാജ്യത്ത് കുത്തനെ താഴ്ന്നിരുന്നു. കർഷകർ ടൺകണക്കിനു പഴങ്ങളാണ് വെറുതെ കളഞ്ഞത്. സർക്കാർ-പ്രതിപക്ഷ വാക്പോരിനു പോലും സംഭവം കാരണമായി. സ്‌ട്രോബറി പഴങ്ങൾക്കു കുഴപ്പമില്ലെന്നു തെളിയിക്കാൻ പ്രത്യേക ക്യാംപെയ്‌നുകളും നടന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്നവർക്ക് 10 മുതൽ 15 വർഷം വരെ തടവുശിക്ഷ നൽകണമെന്നതാണു സർക്കാർ നയം.