നീനാ : ( കൗണ്ടി ടിപ്പററി )നീനാ കൈരളിയുടെ പത്താമത് ഈസ്റ്റർ- വിഷു ആഘോഷങ്ങൾ ഏപ്രിൽ ഏഴാം തിയതി ശനിയാഴ്‌ച്ച വൈകിട്ട് 4.30 മുതൽ നീനാ സ്‌കൗട്ട് ഹാളിൽ വച്ച് നടക്കും.ചലച്ചിത്ര പിന്നണി ഗാനങ്ങളിലൂടെയും,ഗാനമേളകളിലൂടെയും മലയാളികളുടെ മനം കവർന്ന ഗായകൻ 'പന്തളം ബാലൻ'നയിക്കുന്ന ഗാനമേള ആസ്വാദനത്തിന്റെ നവ്യാനുഭവമാകും.

80 കളുടെ രണ്ടാം പാദം മുതൽ മലയാളി കേട്ടുതുടങ്ങിയ, ഇന്നും ശോഭ മങ്ങാതെ തിളങ്ങിനിൽക്കുന്ന ശബ്ദമാധുര്യത്തിന്റെ ഉടമയായ പന്തളം ബാലന് സംഗീത ലോകത്തുനിന്നും നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.പന്തളം ബാലനൊപ്പം 'സോൾ ബീറ്റ്സ്'ഡബ്ലിനിലെ ഗായകരും പങ്കെടുക്കുന്നു എന്നത് ഈ സംഗീതനിശയുടെ മാറ്റുകൂട്ടുന്നു.

ഗാനമേളയോടൊപ്പം ബൈബിൾ സ്‌കിറ്റ് , മാർഗംകളി ,കുട്ടികളുടെ സ്‌കിറ്റ്,മുതിർന്നവരുടെയും കുട്ടികളുടെയും ഡാൻസുകൾ ,പാട്ടുകൾ തുടങ്ങിയവയും ആഘോഷവേളയിൽ അണിയിച്ചൊരുക്കിയിരിക്കുന്നു.തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീഴും.

കൂടുതൽ വിവരങ്ങൾക്ക് :
ജിൻസൺ അബ്രഹാം: 0861546525,
അഭിലാഷ് രാമചന്ദ്രൻ: 0894407342,
വിനീത് ജോസഫ് : 0892413448.