നീനാ(കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ശനിയാഴ്ച നീനാ, ബാലികോമൺ കമ്മ്യൂണിറ്റി ഹാളിൽ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.മഹാബലിയെ വരവേൽക്കൽ, അത്തപ്പൂക്കളം,തുടങ്ങിയവ പാരമ്പര്യത്തനിമ വിളിച്ചോതുന്ന രീതിയിൽ ആയിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ,വിവിധങ്ങളായ ഓണകളികൾ, ഋവശോജ്വലമായ വടംവലി മത്സരം,വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാൽ സമ്പുഷ്ടമായിരുന്നു ആഘോഷങ്ങൾ.

കൈരളി അംഗങ്ങളുടെ വീടുകളിൽ കൃഷി ചെയ്‌തെടുത്ത പച്ചക്കറികൾക്ക് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയത് ആവേശകരമായി.
കൈരളി അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.

അടുത്ത വർഷത്തേക്കുള്ള കമ്മറ്റി അംഗങ്ങളായി ജിൻസൺ അബ്രഹാം, അഭിലാഷ് രാമചന്ദ്രൻ, വിനീത് ജോസഫ്,പ്രിയ ജോജിൻ,നോബിൾ ടോം എന്നിവരെ തെരഞ്ഞെടുത്തു.

ജെയ്‌സൺ ജോസ് ,റ്റിജു ജോർജ് ,ജോബി മാനുവൽ ,ഏയ്ഞ്ചൽ വിമൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.