മ്മുട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി.പിന്നീട് അങ്ങോട്ട് സിനിമയിലും സീരിയലിലും നിറഞ്ഞ നിന്ന താരത്തിന് കുടുംബ ജീവിതത്തിൽ ശോഭിക്കാനായില്ല. പരസ്പര്യ വിശ്വാസത്തിന്റെയും വീട്ടുവീഴ്ചകളുടെയും ഒരു ദാമ്പത്യമാണ് ഞാൻ ആഗ്രഹിച്ചത് അത് എനിക്ക് കിട്ടിയില്ല. ഇന്ന കാര്യം എന്നോട് ചെയ്യരുതെന്ന് ചോദിക്കുമ്പോൾ എന്തുകൊണ്ടെന്ന് ഞാൻ അദ്ദേഹത്തിനോട് ചോദിക്കുമായിരുന്നു. പക്ഷേ അത് അദ്ദേഹത്തിന് പിടിക്കാറില്ല. അങ്ങനെ പലകാര്യങ്ങളിലും ഭിന്നാഭിപ്രായങ്ങൾ ഉയരാൻ തുടങ്ങി. പിന്നീട് ഇത് പലപ്പോഴും വഴക്കിലെത്തിയിരുന്നു. മകളുടെ കാര്യത്തിൽ മാത്രമായിരുന്നു ഞങ്ങൾക്ക് ഒരേ അഭിപ്രായമുണ്ടായിരുന്നത്.

കുടുംബത്തിന്റേയും സ്നേഹത്തിന്റേയും പേരിൽ ഒരു സ്ത്രീ സർവ്വതും ത്യജിക്കണമെന്ന അഭിപ്രായം എനിക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റേത് പോലെ തന്നെ എന്റെ നിലപാടുകൾ പുള്ളിക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇയൊരു അഭിപ്രായ ഭിന്നത തുടർന്ന് പോയാൽ രണ്ടു പേർക്കും സന്തോഷമുണ്ടാകില്ലെന്നു തോന്നി. തമ്മിലുണ്ടാകുന്ന വഴക്കുകൾ മനസമാധാനത്തെ ബാധിച്ചിരുന്നു.'

പത്തു കൊല്ലമായി മാറി താമസിക്കാൻ തുടങ്ങിയിട്ട്. എന്നാലും മിക്കപ്പോഴും മകളുമായി കഴിയാൻ സമയം കണ്ടെത്താറുണ്ടായിരുന്നു.ജീവിതത്തിൽ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ചോദ്യം ചെയ്യുമെന്നും അതിനാൽ തന്നെ പല ബന്ധങ്ങളും തകർന്നുവെന്നും നീന പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ഐ വിൽ ഡു ഇറ്റ് ഈഫ് ഐ ബിലീവ് ഇറ്റ്സ് റൈറ്റ് ഇതാണ് എന്നെ നയിക്കുന്നത്. ദാമ്പത്യ ജീവിതത്തിൽ ഇത്തരത്തിലുള്ള ഒരുപാട് അഭിപ്രായ ഭിന്നതകൾ കടന്നു വന്നിരുന്നു. എല്ലാകാര്യത്തിലും ഞങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. മോളുടെ കാര്യത്തിൽ ഒഴികെ. എന്റെ ജോലിയിൽ പോലും അദ്ദേഹത്തിനു അഭിപ്രായ ഭിന്നതയുണ്ടാകും.  ജീവിതത്തിൽ സൗഹൃദത്തിനൊക്കെ കടുത്ത നിയന്ത്രണമായിരുന്നു. സുഹൃത്തുക്കളുമായി അകന്നു പോകുക എന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു.' ഇതൊക്കെ എന്നെ സംബന്ധിച്ചിടത്താളം വലിയ കാര്യങ്ങളായിരുന്നു. സുഹൃത്ത് ബന്ധങ്ങൾക്ക് കുടുതൽ വില കൽപ്പിക്കുന്ന ആളാണ് ഞാൻ.

''അഭിപ്രായഭിന്നതകൾ രണ്ടു പേരുടേയും മനസമാധാനത്തെ ബാധിച്ചപ്പോൾ 2007 മുതൽ രണ്ടു പേരും മാറി താമസിക്കാൻ തുടങ്ങി. എങ്കിലും മോൾക്കു വേണ്ടി ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്. അവധി ദിവസങ്ങൾ വരുമ്പോഴാണ് ഞാനും മകളും ഭർത്താവ് താമസിക്കുന്ന സ്ഥലത്ത് എത്തുന്നത്. വീടും പരിസരവുമെല്ലാം വൃത്തിയാക്കി വയ്ക്കും. എന്നാൽ എന്റെ സാന്നിധ്യം പുള്ളിക്ക് ഇറിറ്റേഷൻ വരാൻ തുടങ്ങിയോ എന്ന് എനിക്ക് സംശയം തോന്നിതുടങ്ങും. അപ്പോൾ പോകുന്നുവെന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങാറാണ് പതിവ്. എന്നാൽ ഞാൻ യാത്ര പറയുമ്പോൾ അദ്ദേഹം വേണ്ടായെന്ന് പറയാറില്ല-നീന കുറുപ്പ് പറഞ്ഞു.