നീണ്ടൂർ പഞ്ചായത്തിൽ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഘടനയായ നീണ്ടൂർ ഫ്രണ്ട്സ് ഇൻ യുകെ' യുടെ 10–ാം മത് വാർഷികം അതിവിപുലമായി ആഘോഷിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ടാ സേവാ മെഡൽ കരസ്ഥമാക്കിയ റിട്ടയേർഡ് ഡിവൈഎസ്‌പി (CRPF) തോമസ് കണ്ണംമാക്കീൽ സംഗമവും കലാ സന്ധ്യയും ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിയുചടെ ഭാഗമായി അരങ്ങേറി.

ശനിയാഴ്ച മാജിക് ഷോ സംഘടിപ്പിച്ചിരുന്നു. കലാഭവൻ നൈസ് അണിയിച്ചൊരുക്കിയ നൃത്തത്തിനു ശേഷം പൊതു സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിൽ നീണ്ടൂർ പള്ളി ഇടവക വികാരി ഫാ. സജി ചെർത്താനത്ത് ഭദ്രദീപം കൊളുത്തി ദശാബ്ദി സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. റെജി മൈക്കിൾ അനുഗ്രഹ പ്രഭാഷണവും കവിയും സാഹിത്യകാരനുമായ പീറ്റർ നീണ്ടൂർ മുഖ്യ പ്രഭാഷണവും നടത്തി.

നീണ്ടൂർ സംഗമം പുറത്തിറക്കിയ 2016 ലെ കലണ്ടർ ഫാ. സജി മലയിൽ പുത്തൻ പുരയിൽ പ്രകാശനം ചെയ്തു. എബ്രഹാം കല്ലടാന്തിയിൽ, സി. പി. കാർത്തികേയൻ, ജോണി കല്ലടാന്തിയിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി സജി മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള പുതിയ കമ്മറ്റിയംഗങ്ങളേയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.