കണ്ണൂർ: മലയാളികളുടെ പ്രിയങ്കരനായ യുവ നടൻ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂർ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകൾ. കോഴിക്കോട് ആശിർവാദ് ലോൺസിലാണ് മറ്റ് ചടങ്ങുകൾ നടന്നത്. വേളി ചടങ്ങിന്റെ ചിത്രങ്ങൾ നീരജ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു.

മികച്ച നർത്തകൻ കൂടിയായ നീരജ് 2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ദൃശ്യം, സപ്തമശ്രീ തസ്‌കര:, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായി. നിവിൻ പോളി നായകനായ വടക്കൻ സെൽഫി എന്ന സിനിമയിൽ നൃത്ത സംവിധായകനായും നീരജ് പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു.