കൊച്ചി; ലവകുശക്ക് ശേഷം നീരജ് മാധവ് നായകനായി വീണ്ടും എത്തുകയാണ് 'പൈപ്പിൻചുവട്ടിലെ പ്രണയം' എന്ന ചത്രത്തിലൂടെ. ലവകുശയിൽ നീരജിന്റെ കൂടെ ഉണ്ടായിരുന്ന അജു വർഗീസ് പൈപ്പിൻചുവട്ടിലെ പ്രണയത്തിലും കൂട്ടായുണ്ട് ജേക്കബിന്റെ സ്വർഗരാജ്യത്തിലെ നായികയായ റീബ ജോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന 'പൈപ്പിൻചുവട്ടിലെ പ്രണയം' നർമത്തിന്റെ മേമ്പൊടിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു നാടിന്റെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രണയകഥ രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ.

് ഗോവൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നീരജ് മാധവ അവതരിപ്പിക്കുന്നത്. ് റീബ ജോൺ നായികാ കഥാപാത്രമായ ട്രീസയായി എത്തുന്നു.ഡാമിൻ ഡിസിൽവയും ആന്റണി ജിതിനും ചേർന്നാണു ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

സുധി കോപ്പ, ശ്രീനാഥ്, ഋഷികുമാർ, അപ്പാനി ശരത് കുമാർ, ശ്രുതി, തെസ്‌നിഖാൻ, സാജൻ പള്ളുരുത്തി, നാരായണൻകുട്ടി, സേതുലക്ഷ്മി, സുബീഷ് എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. ഐശ്വര്യാ സ്‌നേഹാ മൂവീസിന്റെ ബാനറിൽ വിജയകുമാർ പാലക്കുന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തീയറ്ററുകളിലെത്തും