കൊച്ചി: മലയാളത്തിലെ യുവനടൻ നീരജ് മാധവിന്റെ വിവാഹത്തിന്റെ റിസപ്ഷൻ വലിയ താരനിര കൊണ്ട് ശ്രദ്ദേയമായിരുന്നു. കോഴിക്കോടുകാരനായ നീരജ് മാധവിന്റെയും കോഴിക്കോടു കാരാപ്പറമ്പ് സ്വദേശി ദീപ്തിയുടേയും വിവാഹം കണ്ണൂരിൽ വച്ചായിരുന്നു നടന്നത്.

കൊച്ചിയിൽ വച്ചായിരുന്നു നീരജ് മാധവിന്റെ വിവാഹത്തിന്റെ റിസപ്ഷൻ നടന്നത്. റിസപ്ഷനിൽ വെച്ച് ഒരു സങ്കടമാണ് മഞ്ജുവാര്യരോട് നീരജ് മാധവ് പങ്ക് വെച്ചത്.

മഞ്ജു ചേച്ചി, ഇവിടെ ഉള്ള ഒട്ടു മിക്ക ആളുകളും ഇവളുടെ ഇൻഫോ പാർക്കിലുള്ളവരാണ്. നമ്മുടെ ആളുകളെ ഒന്നും കാണാൻ ഇല്ലല്ലോ... ഉടൻ തന്നെ മഞ്ജു പറഞ്ഞത് ഇങ്ങനെയായിരുന്നു.. നമ്മുടെ ആളുകൾ ഇപ്പ വരും....

ഉടൻ തന്നെ നീരജ് ഞങ്ങൾ ശബ്ദം കൊണ്ടല്ല കരുത്തു തെളിയിക്കുന്നത് എന്നു സദസിലുള്ളവരോടു പറയുകയും ചെയ്തു.

പാരമ്പര്യ രീതിയിൽ നടത്തിയ വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കണ്ണൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കോഴിക്കോടും റിസപ്ഷൻ ഉണ്ടായിരുന്നു. തുടർന്നാണ് സിനിമാ താരങ്ങൾക്കായി എറണാകുളത്ത് വെച്ച് റിസപ്ഷൻ നടത്തിയത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൂടെ മഞ്ജു വാര്യർ, അപർണാ ബാലമുരളി, സംവിധായകൻ ലാൽജോസ്, സോഹൻ സീനുലാൽ, സുരാജ് വെഞ്ഞാറമൂട്, ഗോപി സുന്ദർ, മേജർ രവി തുടങ്ങിയവരും എത്തിയിരുന്നു.