കൊച്ചി: മലയാളത്തിലെ യുവനടൻ നീരജ് മാധവിന്റെ വിവാഹത്തിന്റെ റിസ്പ്ഷന് വലിയ താരനിരയാണ് എത്തിയത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അടക്കമുള്ളവരും ചടങ്ങിലെത്തിയിരുന്നു. കോഴിക്കോട് സ്വദേശിയായ നീരജ് മാധവിന്റെ വധു സ്വന്തം നാട്ടുകാരിയായ ദീപ്തിയാണ്. പാരമ്പര്യ രീതിയിൽ നടത്തിയ വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കണ്ണൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കോഴിക്കോടും റിസപ്ഷൻ ഉണ്ടായിരുന്നു. തുടർന്നാണ് സിനിമാ താരങ്ങൾക്കായി എറണാകുളത്ത് വെച്ച് റിസപ്ഷൻ നടത്തിയത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൂടെ മഞ്ജു വാര്യർ, അപർണാ ബാലമുരളി, സംവിധായകൻ ലാൽജോസ്, സോഹൻ സീനുലാൽ, സുരാജ് വെഞ്ഞാറമൂട്, ഗോപി സുന്ദർ, മേജർ രവി തുടങ്ങിയവരും എത്തിയിരുന്നു.