- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീരജ് മാധവൻ ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് കാളിദാസ് ജയറാം; തന്നെ പിച്ചക്കാരനെന്നു വിളിച്ച താര പുത്രന് ചുട്ട മറുപടി നൽകി നീരജും: കാളിദാസനോട് കട്ടക്കലിപ്പുമായി നീരജ് ഫാൻസും
തന്നെ പിച്ചക്കാരൻ എന്നു വിളിച്ച കാളിദാസ് ജയറാമിന് ചുട്ട മറുപടി നൽകി നീരജ് മാധവൻ. ന്യൂജെൻ പിള്ളേരുടെ ഇഷ്ടതാരമായ നീരജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിന്റെ കമന്റായാണ് കാളിദാസ് ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരൻ എന്നു നീരജിനെ വിളിച്ചത്. തമാശയെന്നോണമാണ് കാളിദാസ് ചിത്രത്തിന് പിച്ചക്കാരൻ എന്ന് കമന്റ് ചെയ്തത്. ഉടൻ തന്നെ കാളിദാസിന് നീരജിന്റെ മറുപടിയും വന്നു. വിവാഹ ശേഷം സിനിമയിൽ വീണ്ടും സജീവമായ നീരജ് തന്റെ ഏറ്റവും പുതിയ സിനിമയുടെ ഒരുക്കങ്ങൾക്കിടയിലുള്ള ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. മുഷിഞ്ഞ ബനിയൻ ധരിച്ച് താടിയും മുടിയും ചീകാതെ ഐഫോണും നോക്കി നിൽക്കുന്ന ചിത്രമായിരുന്നു നീരജ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നീരജിന്റെ ഈ ചിത്രം കണ്ട കാളിദാസ് ജയറാം രസകരമായ ഒരു കമന്റുമായി എത്തുക ആയിരുന്നു. ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരൻ എന്ന് കാളിദാസ് കമന്റും ചെയ്തു. ഉടനടി വന്നു നീരജിന്റെ മറുപടി. എന്നാൽ നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാൻ ഇട്ടോളാം എന്നായിരുന്നു നീരജ് മാധവന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മ
തന്നെ പിച്ചക്കാരൻ എന്നു വിളിച്ച കാളിദാസ് ജയറാമിന് ചുട്ട മറുപടി നൽകി നീരജ് മാധവൻ. ന്യൂജെൻ പിള്ളേരുടെ ഇഷ്ടതാരമായ നീരജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിന്റെ കമന്റായാണ് കാളിദാസ് ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരൻ എന്നു നീരജിനെ വിളിച്ചത്. തമാശയെന്നോണമാണ് കാളിദാസ് ചിത്രത്തിന് പിച്ചക്കാരൻ എന്ന് കമന്റ് ചെയ്തത്. ഉടൻ തന്നെ കാളിദാസിന് നീരജിന്റെ മറുപടിയും വന്നു.
വിവാഹ ശേഷം സിനിമയിൽ വീണ്ടും സജീവമായ നീരജ് തന്റെ ഏറ്റവും പുതിയ സിനിമയുടെ ഒരുക്കങ്ങൾക്കിടയിലുള്ള ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. മുഷിഞ്ഞ ബനിയൻ ധരിച്ച് താടിയും മുടിയും ചീകാതെ ഐഫോണും നോക്കി നിൽക്കുന്ന ചിത്രമായിരുന്നു നീരജ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
നീരജിന്റെ ഈ ചിത്രം കണ്ട കാളിദാസ് ജയറാം രസകരമായ ഒരു കമന്റുമായി എത്തുക ആയിരുന്നു. ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരൻ എന്ന് കാളിദാസ് കമന്റും ചെയ്തു. ഉടനടി വന്നു നീരജിന്റെ മറുപടി. എന്നാൽ നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാൻ ഇട്ടോളാം എന്നായിരുന്നു നീരജ് മാധവന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി. എന്തായാലും ഇതോടെ നീരജ് മാധവിന്റെ ചിത്രത്തിന് കാളിദാസ് നൽകിയ കമന്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ന്യൂജെൻ താരങ്ങളായ നീരജ് മാധവും കാളിദാസ് ജയറാമും അടുത്ത സുഹൃത്തുക്കളാണ്. ഈ അടുപ്പത്തിന്റെ പുറത്താണ് സുഹൃത്തിന്റെ ചിത്രത്തിന് കാളിദാസ് ഇത്തരത്തിൽ കമന്റ് ചെയ്തത്. എന്നാൽ നീരജ് മാധവൻ ഫാൻസിന് കാളിദാസിന്റെ ആ കമന്റ് അത്രയ്ക്കങ്ങ് രസിച്ചിട്ടില്ല.
പിക്സീറോ പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ നവാഗതനായ രജീഷ് ലാൽ വംശ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക ആണ് നീരജ് മാധവിന്റെ പുതിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡിയാണ് കാളിദാസിന്റെ റിലീസിനൊരുങ്ങുന്ന സിനിമ.