- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിൽ തുടങ്ങിയ ബന്ധം ഇരുവീട്ടുകാരും ചേർന്ന് ആലോചിച്ച് ഉറപ്പിച്ചു; അതിഥി വേഷങ്ങളിൽ തുടങ്ങിയ അഭിനയം നായക വേഷത്തിൽ എത്തി നിൽക്കുമ്പോൾ പ്രണയിനിയെ വേളി ചെയ്ത ഒപ്പം ചേർത്ത് നീരജ്; പ്രിയതമന്റെ അഭിനയ മോഹത്തിന് ഒപ്പം നിന്ന് സോഫ്റ്റ് വെയർ എൻജിനീയറായ ദീപ്തിയും; നീരജ് മാധവന്റെ വിവാഹ വിശേഷങ്ങൾ
തിരുവനന്തപുരം: അതിഥി വേഷത്തിൽ അഭിനയം തുടങ്ങി നായക വേഷത്തിൽ എത്തി നിൽക്കുമ്പോഴാണ് നീരജ് മാധവൻ തന്റെ പ്രണയിനിയെ ജീവിതസഖിയാക്കി ഒപ്പം കൂട്ടിയത്. മലയാളത്തിൽ യുവതാരങ്ങളിൽ ശ്രദ്ധേയനായി നടനായി മാറുമ്പോഴാണ് വിവാഹം. അധികമാരും അറിയാത്ത പ്രണയകഥയുടെ സാഫല്യം കൂടായാണ് ഇപ്പോഴത്തേത്ത്. കോഴിക്കോട്ടുകാരാണ് ദീപ്തിയും നീരജും. ഒരേ നാട്ടുകാരാണെന്ന് പരിചയം പ്രണയത്തിന് വഴിമാറിയതോടെ ഇരുവരും വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണ് രണ്ട് പേരുടെയും വിവാഹം. ദീപ്തി സോഫ്റ്റ്‌വെയർ എൻജിനീയറാണ്. തിരുവണ്ണൂർ കീഴേറ്റത്തില്ലം ഡോ.കെ.മാധവന്റെയും ലതയുടെയും മകനാണ് നീരജ്. കോഴിക്കോട് ഫ്‌ളോറിക്കൻ ഹിൽ റോഡ് ദീപയിൽ എം.ജനാർദ്ദനന്റെയും പത്മയുടെയും മകളാണ് ദീപ്തി. ദീപ്തി ഇൻഫോപാർക്കിൽ ടാറ്റ കൺസൽറ്റൻസിയിലാണ് ജോലി ചെയ്യുന്നത്. ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ് ഇവരുടെ വിവാഹ വാർത്ത പുറത്തുവന്നത്. നേരത്തെ താരത്തിനോട് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ സമയമാവുമ്പോൾ അറിയിക്കാമെന്ന് പറഞ്ഞ് ഒഴിവാകുന്നതായിരുന്നു പതിവ്.
തിരുവനന്തപുരം: അതിഥി വേഷത്തിൽ അഭിനയം തുടങ്ങി നായക വേഷത്തിൽ എത്തി നിൽക്കുമ്പോഴാണ് നീരജ് മാധവൻ തന്റെ പ്രണയിനിയെ ജീവിതസഖിയാക്കി ഒപ്പം കൂട്ടിയത്. മലയാളത്തിൽ യുവതാരങ്ങളിൽ ശ്രദ്ധേയനായി നടനായി മാറുമ്പോഴാണ് വിവാഹം. അധികമാരും അറിയാത്ത പ്രണയകഥയുടെ സാഫല്യം കൂടായാണ് ഇപ്പോഴത്തേത്ത്. കോഴിക്കോട്ടുകാരാണ് ദീപ്തിയും നീരജും. ഒരേ നാട്ടുകാരാണെന്ന് പരിചയം പ്രണയത്തിന് വഴിമാറിയതോടെ ഇരുവരും വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണ് രണ്ട് പേരുടെയും വിവാഹം.
ദീപ്തി സോഫ്റ്റ്‌വെയർ എൻജിനീയറാണ്. തിരുവണ്ണൂർ കീഴേറ്റത്തില്ലം ഡോ.കെ.മാധവന്റെയും ലതയുടെയും മകനാണ് നീരജ്. കോഴിക്കോട് ഫ്‌ളോറിക്കൻ ഹിൽ റോഡ് ദീപയിൽ എം.ജനാർദ്ദനന്റെയും പത്മയുടെയും മകളാണ് ദീപ്തി. ദീപ്തി ഇൻഫോപാർക്കിൽ ടാറ്റ കൺസൽറ്റൻസിയിലാണ് ജോലി ചെയ്യുന്നത്. ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ് ഇവരുടെ വിവാഹ വാർത്ത പുറത്തുവന്നത്.
നേരത്തെ താരത്തിനോട് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ സമയമാവുമ്പോൾ അറിയിക്കാമെന്ന് പറഞ്ഞ് ഒഴിവാകുന്നതായിരുന്നു പതിവ്. അത് അധികാരമായും അറിയാതിരിക്കാൻ വേണ്ടിയിരുന്നു. എന്നാൽ, അടുപ്പക്കാരായ സുഹൃത്തുക്കൾക്ക് വിവാഹത്തെ കുറിച്ച് എല്ലാമറിയാമായിരുന്നു. നീരജ് മാധവിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഇപ്പോൾ വേളിയുടെ ചിത്രങ്ങളും വൈറലായി.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നീരത് തന്റെ സ്വപ്ന വാഹനമായ ബിഎംഡബ്ലു എക്സ് വൺ സ്വന്തമാക്കിയിരുന്നു. ഇതും മാധ്യമങ്ങളിൽ വാർത്തയായി. വളരെ വിദൂരമെന്ന കരുതിയ സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തെക്കുറിച്ച് നീരജ് വാചാലനായിരുന്നു. പുതിയ വണ്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. പാരമ്പരഗത ചടങ്ങുകളോടെയായിരുന്നു വിവാഹം.
ബഡ്ഡി എന്ന ചിത്രത്തിലുടെയായിരുന്നു നീരവ് മലയാള സിനിമയിൽ ശ്രദ്ധേയനായത്. തുടർന്നു മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപത്രങ്ങളെ അവതരിപ്പിച്ചു. വേളിക്ക് വെളുപ്പാൻകാലം എന്ന അടിക്കുറിപ്പോടെ സ്വന്തം വേളി ചിത്രങ്ങൾ നീരജ് പങ്കുവച്ചത്. നിവിൻ പോളി ചിത്രമായ വടക്കൻ സെൽഫിയിലൂടെ നൃത്ത സംവിധായകൻ എന്ന പേരെടുത്ത നീരജ് ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തിന്റെ മേലങ്കി അണിഞ്ഞു. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി എത്തിയിട്ടുണ്ട്.