- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ജീവിതത്തിൽ പുതിയ റോളിലേക്ക്; മലയാളികളുടെ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു
കൊച്ചി: മലയാളികളുടെ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രിൽ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിവിൻ പോളി നായകനായ വടക്കൻ സെൽഫിയിൽ നൃത്ത സംവിധാനവും നിർവഹിച്ചിട്ടുണ്ട് നീരജ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും പ്രവർത്തിച്ചു. നിവിൻ പോളി നായകനായ വടക്കൻ സെൽഫി എന്ന സിനിമയിൽ നൃത്ത സംവിധായകനായും നീരജ് പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു. സംവിധാനം മോഹിച്ചെത്തിയ നീരജ് ഒടുവിൽ ആയിത്തീർന്നത് അഭിനേതാവായി. പിന്നീട് കോറിയോഗ്രാഫറായും തിരക്കഥാകൃത്തായുമെല്ലാം നീരജ് മാധവ് എന്ന ചെറുപ്പക്കാരൻ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. 'പൈപ്പി
കൊച്ചി: മലയാളികളുടെ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രിൽ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു.
ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നിവിൻ പോളി നായകനായ വടക്കൻ സെൽഫിയിൽ നൃത്ത സംവിധാനവും നിർവഹിച്ചിട്ടുണ്ട് നീരജ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും പ്രവർത്തിച്ചു.
നിവിൻ പോളി നായകനായ വടക്കൻ സെൽഫി എന്ന സിനിമയിൽ നൃത്ത സംവിധായകനായും നീരജ് പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു.
സംവിധാനം മോഹിച്ചെത്തിയ നീരജ് ഒടുവിൽ ആയിത്തീർന്നത് അഭിനേതാവായി. പിന്നീട് കോറിയോഗ്രാഫറായും തിരക്കഥാകൃത്തായുമെല്ലാം നീരജ് മാധവ് എന്ന ചെറുപ്പക്കാരൻ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിലൂടെ നായകസ്ഥാനത്തുമെത്തി.