- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർപ്പോ ഇർറോ വിളികളുമായി സുഹൃത്തുക്കൾ; വിവാഹവേദിയിലേക്ക് നൃത്തച്ചുവടുകളുമായി നീരവിന്റെ എൻട്രി; വേളി കാഴ്ച്ചകളുമായി നീരജ് മാധവിന്റെ വിവാഹ വീഡിയോ ടീസർ വൈറലാകുന്നു
സിനിമാ തിരക്കുകൾക്കിടെ നീരജ് മാധവ് ഇന്നലെ വിവാഹിതനായിരിക്കുകയാണ്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെയാണ് നീരജ് വിവാഹം കഴിച്ചത്. കണ്ണൂർ ശ്രീകണ്ഠാപുരത്ത് പരമ്പരാഗത രീതിയിലായിരുന്നു വിവാഹം നടന്നിരുന്നത്. നടന്റെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയകൾ വഴി വമ്പൻ പ്രചാരണമാണ് ലഭിക്കുന്നത്.ഇപ്പോൾ നീരജിന്റെ വിവാഹ വീഡിയോയുടെ ടീസർ യൂടൂബിൽ പുറത്തിറങ്ങി യിരിക്കുകയാണ്. ഒരു മിനിറ്റും പത്ത് സെക്കന്റിനുമിടയ്ക്ക് ദൈർഘ്യമുള്ള ടീസറാണ് യൂടൂബിൽ പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനൊപ്പം നടന്റെ വിവാഹ വേദിയിലേക്കുള്ള മാസ് എൻട്രിയും യൂട്യൂബിലൂടെ വൈറലായി ക്കൊണ്ടിരിക്കുകയാണ്.നീരജും അനിയനും മാത്രമല്ല കൂടെയുള്ള സുഹൃത്തുക്കളെയും ഡാൻസ് ചെയ്യാനായി താരം വിളിക്കുന്നുണ്ട്. കിടിലൻ ചുവടുകളാണ് എല്ലാവരും വെച്ചത്. കുട്ടിക്കാലം മുതൽക്കെ തന്നെ നീരജും അനിയനും നൃത്തം അഭ്യസിച്ചിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തിരുന്നു. സിനിമയ്ക്ക് വേണ്ടിയും താരം കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. അതേ എനർജിയുമായാണ് താരം ഇപ്
സിനിമാ തിരക്കുകൾക്കിടെ നീരജ് മാധവ് ഇന്നലെ വിവാഹിതനായിരിക്കുകയാണ്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെയാണ് നീരജ് വിവാഹം കഴിച്ചത്. കണ്ണൂർ ശ്രീകണ്ഠാപുരത്ത് പരമ്പരാഗത രീതിയിലായിരുന്നു വിവാഹം നടന്നിരുന്നത്.
നടന്റെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയകൾ വഴി വമ്പൻ പ്രചാരണമാണ് ലഭിക്കുന്നത്.ഇപ്പോൾ നീരജിന്റെ വിവാഹ വീഡിയോയുടെ ടീസർ യൂടൂബിൽ പുറത്തിറങ്ങി യിരിക്കുകയാണ്. ഒരു മിനിറ്റും പത്ത് സെക്കന്റിനുമിടയ്ക്ക് ദൈർഘ്യമുള്ള ടീസറാണ് യൂടൂബിൽ പുറത്തിറങ്ങിയിരിക്കുന്നത്.
ഇതിനൊപ്പം നടന്റെ വിവാഹ വേദിയിലേക്കുള്ള മാസ് എൻട്രിയും യൂട്യൂബിലൂടെ വൈറലായി ക്കൊണ്ടിരിക്കുകയാണ്.നീരജും അനിയനും മാത്രമല്ല കൂടെയുള്ള സുഹൃത്തുക്കളെയും ഡാൻസ് ചെയ്യാനായി താരം വിളിക്കുന്നുണ്ട്. കിടിലൻ ചുവടുകളാണ് എല്ലാവരും വെച്ചത്. കുട്ടിക്കാലം മുതൽക്കെ തന്നെ നീരജും അനിയനും നൃത്തം അഭ്യസിച്ചിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തിരുന്നു. സിനിമയ്ക്ക് വേണ്ടിയും താരം കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. അതേ എനർജിയുമായാണ് താരം ഇപ്പോഴും എത്തിയത്.