- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കല്യാണ വീഡിയോ ഇപ്പോഴാ കൈയിൽ കിട്ടിയെ, ഇച്ചിരി വൈകിയെങ്കിലും സംഗതി കളറാക്കി'; വിവാഹ വീഡിയോ പുറത്ത് വിട്ട് നടൻ നീരജ് മാധവ് ; ഏപ്രിൽ രണ്ടിന് നടന്ന കല്യാണത്തിന്റെ വീഡിയോ ആറ് മാസങ്ങൾക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് കണ്ടപ്പോൾ മനസ് നിറഞ്ഞെന്നും താരം
മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏവർക്കും പ്രിയപ്പെട്ടയാളാണ് നീരജ് മാധവ്. ബഡ്ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നീരജിന്റെ വിവാഹം നടന്നത് ഈ വർഷം ഏപ്രിലിലായിരുന്നു. സമൂഹ മാധ്യമങ്ങളടക്കം ആഘോഷമാക്കിയ വിവാഹത്തെ പറ്റി പുതിയ വിശേഷം പങ്കു വയ്ക്കുകയാണ് നീരജിപ്പോൾ. ആറ് മാസങ്ങൾക്കിപ്പുറം തന്റെ വിവാഹ വീഡിയോ കൈയിൽ കിട്ടിയ സന്തോഷത്തിലാണ് താരം. കുറച്ച് വൈകിയെങ്കിലും സംഗതി കളറാക്കിയെന്ന് പറഞ്ഞ് നീരജ് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ വീഡിയോ പ്രേക്ഷകർക്കായി പങ്കുവയ്ച്ചത്. നീരജ് പങ്കുവെച്ച വാക്കുകൾ നീരജിന്റെ വാക്കുകൾ- കല്യാണ വിഡിയോ ഇപ്പോഴാ കയ്യിൽ കിട്ടിയെ, ഇച്ചിരി വൈകിയാലും സംഗതി കളറാക്കിയ Magsmen Stories നു നന്ദി. Jokes apart thanks for making such an amazing wedding highlights, എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയി, ചടങ്ങുകളും തിരക്കുകളും കഴിഞ്ഞ് ആറു മാസങ്ങൾക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് ഇത് കണ്ടപ്പോൾ മനസ്സു നിറഞ്ഞു. Thanks to each and everyone who made our special day even more special! നീര
മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏവർക്കും പ്രിയപ്പെട്ടയാളാണ് നീരജ് മാധവ്. ബഡ്ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നീരജിന്റെ വിവാഹം നടന്നത് ഈ വർഷം ഏപ്രിലിലായിരുന്നു. സമൂഹ മാധ്യമങ്ങളടക്കം ആഘോഷമാക്കിയ വിവാഹത്തെ പറ്റി പുതിയ വിശേഷം പങ്കു വയ്ക്കുകയാണ് നീരജിപ്പോൾ. ആറ് മാസങ്ങൾക്കിപ്പുറം തന്റെ വിവാഹ വീഡിയോ കൈയിൽ കിട്ടിയ സന്തോഷത്തിലാണ് താരം. കുറച്ച് വൈകിയെങ്കിലും സംഗതി കളറാക്കിയെന്ന് പറഞ്ഞ് നീരജ് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ വീഡിയോ പ്രേക്ഷകർക്കായി പങ്കുവയ്ച്ചത്.
നീരജ് പങ്കുവെച്ച വാക്കുകൾ
നീരജിന്റെ വാക്കുകൾ- കല്യാണ വിഡിയോ ഇപ്പോഴാ കയ്യിൽ കിട്ടിയെ, ഇച്ചിരി വൈകിയാലും സംഗതി കളറാക്കിയ Magsmen Stories നു നന്ദി. Jokes apart thanks for making such an amazing wedding highlights, എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയി, ചടങ്ങുകളും തിരക്കുകളും കഴിഞ്ഞ് ആറു മാസങ്ങൾക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് ഇത് കണ്ടപ്പോൾ മനസ്സു നിറഞ്ഞു. Thanks to each and everyone who made our special day even more special!
നീരജിന്റെ നൃത്തച്ചുവടുകൾ ഓർത്ത് ആരാധകർ
വിവാഹ ദിനത്തിൽ ഭാര്യയെ സാക്ഷിയാക്കി നീരജ് മാധവിന്റെ തകർപ്പൻ ഡാൻസ് സമൂഹ മാധ്യമം ആഘോഷിച്ച ഒന്നാണ്. വിവാഹ ചടങ്ങുകൾക്കിടെയാണ് സുഹൃത്തുക്കൾക്കൊപ്പം നീരജ് ആടിത്തിമിർത്തത്. നീരജിന് എല്ലാ പിന്തുണയുമേകി ഭാര്യ ദീപ്തിയും ഒപ്പം ചുവട് വയ്ച്ചിരുന്നു.
കോഴിക്കോട് വച്ചായിരുന്നു നീരജിന്റെ വിവാഹം. കോഴിക്കോട് സ്വദേശിയായ ദീപ്തിയെയാണ് നീരജ് വേളി കഴിച്ചത്. പാരമ്പര്യ രീതിയിലായിരുന്നു ചടങ്ങുകൾ. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിൽ നിന്നുള്ളവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദൃശ്യത്തിലെ മോനിച്ചൻ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ നീരജ് വേഷമിട്ടു. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു.