- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയന് വേണ്ടി ശരീരഭാരം കുറച്ചെങ്കിലും അത് ഗുണം ചെയ്തത് നീരാളിക്ക്; പ്രകാശ് രാജിന്റെ ഡേറ്റ് ക്ലാഷായപ്പോൾ ഒടിയൻ വൈകി; നിനച്ചിരിക്കാതെ കിട്ടിയ സമയം ഉപയോഗിച്ച് ലാലേട്ടൻ നീരാളിയെപ്പോലെ ആരാധകരെ രക്ഷിക്കാൻ വീണ്ടും
കൊച്ചി: മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ, പല രൂപമാറ്റങ്ങളിലൂടെ ഒരുങ്ങുന്ന ഒടിയൻ മലയാളത്തിൽ ഇത് വരെയുള്ളതിൽ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിനായി മോഹൻലാൽ 15 കലോയോളം കുറക്കുകയും ക്ലീൻ ഷേവ് ലുക്കിൽ എത്തുകയും ചെയ്യുകയായിരുന്നു. ചിത്രത്തിന്റെ ഒരു ടീസറും പുറത്തിറക്കിയിരുന്നു. സിനിമയ്ക്കായി നൃത്തവും, അയോധന കലകളും അഭ്യസിക്കുകയും താരം ചെയ്തിരുന്നു. ഈ സമയത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രമവതരിപ്പിക്കുന്ന പ്രകാശ് രാജിന്റെ ഡേറ്റ് ഇതിനിടയിൽ ക്ലാഷായത്. ഈ സമയത്താണ് ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ എത്രയും പെട്ടെന്ന് ഈ സിനിമ ചെയ്യണമെന്ന് മോഹൻലാൽ തീരുമാനിച്ച് നീരാളി പൂർത്തിയാക്കാമെന്ന് ചിന്തിക്കുന്നത്. ക്ലീൻ ഷേവിൽ നിന്നും കുറ്റിത്താടിയിൽ മെലിഞ്ഞ ലുക്കിലാണ് നീരാളിയിൽ ലാലേട്ടൻ എത്തുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി മൂൺഷോട്ട് എന്റർടെയിന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് നിർമ്മിക്കുന്നത്. നവാഗതനായ സാജു തോമസ് തി
കൊച്ചി: മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ, പല രൂപമാറ്റങ്ങളിലൂടെ ഒരുങ്ങുന്ന ഒടിയൻ മലയാളത്തിൽ ഇത് വരെയുള്ളതിൽ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ്.
ചിത്രത്തിനായി മോഹൻലാൽ 15 കലോയോളം കുറക്കുകയും ക്ലീൻ ഷേവ് ലുക്കിൽ എത്തുകയും ചെയ്യുകയായിരുന്നു. ചിത്രത്തിന്റെ ഒരു ടീസറും പുറത്തിറക്കിയിരുന്നു. സിനിമയ്ക്കായി നൃത്തവും, അയോധന കലകളും അഭ്യസിക്കുകയും താരം ചെയ്തിരുന്നു. ഈ സമയത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രമവതരിപ്പിക്കുന്ന പ്രകാശ് രാജിന്റെ ഡേറ്റ് ഇതിനിടയിൽ ക്ലാഷായത്.
ഈ സമയത്താണ് ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ എത്രയും പെട്ടെന്ന് ഈ സിനിമ ചെയ്യണമെന്ന് മോഹൻലാൽ തീരുമാനിച്ച് നീരാളി പൂർത്തിയാക്കാമെന്ന് ചിന്തിക്കുന്നത്. ക്ലീൻ ഷേവിൽ നിന്നും കുറ്റിത്താടിയിൽ മെലിഞ്ഞ ലുക്കിലാണ് നീരാളിയിൽ ലാലേട്ടൻ എത്തുന്നത്.
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി മൂൺഷോട്ട് എന്റർടെയിന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് നിർമ്മിക്കുന്നത്.
നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ പാർവ്വതി നായർ, നദിയ മൊയ്തു എന്നിവരാണ് നായികമാരായി എത്തുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ ക്യാമറ ചലിപ്പിക്കുന്ന നീരാളിയിൽ സ്റ്റീഫൻ ദേവസിയാണ് സംഗീതം നിർവഹിക്കുന്നത്.
സുനിൽ റോഡ്രിഗ്യൂസ് ആണ് ആക്ഷൻ കോറിയോഗ്രാഫി വബിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ തുടങ്ങിയവരും വേഷമിടുന്നു.



