- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും; വെള്ളച്ചാട്ടത്തിലേക്ക് വീഴാൻ നില്ക്കുന്ന കാറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്ന നായകന്റെ ചിത്രവുമായി നീരാളിയുടെ മോഷൻ പോസ്റ്റർ
മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മലയാള ചിത്രം നീരാളിയുടെ ത്രസിപ്പിക്കുന്ന മോഷൻ പോസ്റ്റർ പുറത്ത്. താരം തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. 20 സെക്കന്റ് ദൈർഘ്യമുള്ള മോഷൻ പോസ്റ്റർ വിഷ്വൽ എഫക്ട്‌സിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചന നൽകുന്നു. യാത്ര തുടർന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങൾ എന്നെ ഉയർത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും. ബിലീവ് മീ ... ദിസ് ഈസ് സണ്ണി ജോർജ്ജ് എന്ന ക്യാപ്ഷനോടെയാണ് മോഷൻ പോസ്റ്റർ ഷെയർ ചെയ്തു കൊണ്ട് ലാൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.കാർ വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കാറിലിരിക്കുന്ന നായകന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ മൂഡിലൂള്ളതാണ് പോസ്റ്റർ. ചിത്രം ജൂലൈ 14 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സണ്ണി ജോർജ് എന്
മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മലയാള ചിത്രം നീരാളിയുടെ ത്രസിപ്പിക്കുന്ന മോഷൻ പോസ്റ്റർ പുറത്ത്. താരം തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. 20 സെക്കന്റ് ദൈർഘ്യമുള്ള മോഷൻ പോസ്റ്റർ വിഷ്വൽ എഫക്ട്‌സിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചന നൽകുന്നു.
യാത്ര തുടർന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങൾ എന്നെ ഉയർത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും. ബിലീവ് മീ ... ദിസ് ഈസ് സണ്ണി ജോർജ്ജ് എന്ന ക്യാപ്ഷനോടെയാണ് മോഷൻ പോസ്റ്റർ ഷെയർ ചെയ്തു കൊണ്ട് ലാൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.കാർ വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കാറിലിരിക്കുന്ന നായകന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ മൂഡിലൂള്ളതാണ് പോസ്റ്റർ.
ചിത്രം ജൂലൈ 14 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മുംബൈ, മംഗോളിയ, കേരളം, തായ്ലന്റ്, ബംഗളൂരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം ഗ്രാഫിക്സിന്റെ വിശാല സാധ്യതകൾ തേടുന്ന ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോർട്ടുകൾ.
ബോളിവുഡ് ക്യാമറമാനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വർഷങ്ങൾക്കുശേഷം നദിയ മൊയ്തു മോഹൻലാൽ ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും നീരാളിക്കുണ്ട്.അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. ചിത്രത്തിൽ മോഹൻലാലിനൊപ്പം സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവ്വതി നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തും. മെയ് ഒന്നിന് ചിത്രത്തിന്റെ ടീസർ എത്തും. മൂൺഷോട്ട് എന്റർടെയിന്റ്‌മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.