- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയൻ മാണിക്യനിൽ നിന്നും സണ്ണി ജോർജ്ജിലേക്കുള്ള പരിവേഷവുമായി മോഹൻലാൽ;നീരാളി പിടിത്തത്തിന്റെ നിമിഷങ്ങൾക്കായി കാത്തിരിക്കാൻ ആരാധകരോട് പറഞ്ഞ് നടൻ; പ്രോമോ വീഡിയോ കാണാം
ഒടിയൻ മാണിക്യനിൽ നിന്നും സണ്ണി ജോർജ്ജിലേക്കുള്ള പരിവേഷവുമായി മോഹൻലാൽ എത്തുന്ന നീരാളിയുടെ പ്രോമോ വീഡിയോ പുറത്ത്.നീരാളി എന്നത് ഒരു ത്രില്ലർ ചിത്രമാണ് ഇതിൽ സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് മോഹൻലാൽ ചിത്രത്തിന്റെ പ്രോമോയിൽ പറയുന്നു. നീരാളി പിടിത്തത്തിന്റെ നിമിഷങ്ങൾക്കായി കാത്തിരിക്കുക എന്നും പ്രേമോയിൽ താരം പ്രേക്ഷകരോട് പറയുന്നുണ്ട്. നാദിയ മൊയ്തുവാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി.മോഹൻലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്. ദസ്‌തോല, എസ്ആർകെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മർഡർ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റർ. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാർ, സുരാജ്, ദിലീഷ് പോത്തൻ തുടങ്ങിയവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന
ഒടിയൻ മാണിക്യനിൽ നിന്നും സണ്ണി ജോർജ്ജിലേക്കുള്ള പരിവേഷവുമായി മോഹൻലാൽ എത്തുന്ന നീരാളിയുടെ പ്രോമോ വീഡിയോ പുറത്ത്.നീരാളി എന്നത് ഒരു ത്രില്ലർ ചിത്രമാണ് ഇതിൽ സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് മോഹൻലാൽ ചിത്രത്തിന്റെ പ്രോമോയിൽ പറയുന്നു. നീരാളി പിടിത്തത്തിന്റെ നിമിഷങ്ങൾക്കായി കാത്തിരിക്കുക എന്നും പ്രേമോയിൽ താരം പ്രേക്ഷകരോട് പറയുന്നുണ്ട്.
നാദിയ മൊയ്തുവാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി.മോഹൻലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്.
ദസ്‌തോല, എസ്ആർകെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മർഡർ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റർ. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാർ, സുരാജ്, ദിലീഷ് പോത്തൻ തുടങ്ങിയവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലർ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലൻഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂൺഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.