മദാൻ ആഘോഷങ്ങൾക്ക് കൊഴുപ്പേകി ജൂൺ പകുതിയോടെ മലയാളത്തിൽ മൂന്നു സൂപ്പർ താരങ്ങളുടെ സിനിമ റിലീസാകും. സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ കാലാ, ജൂൺ ഏഴിനാണ് റിലീസ്. തൊട്ടടുത്തയാഴ്ച മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ, മോഹൻലാലിന്റെ നീരാളി എന്നിവയും പ്രദർശനത്തിനെത്തും. പാ രഞ്ജിത് സംവിധാനം ചെയ്ത കാല, രജനികാന്തിന്റെ മരുമകൻ ധനുഷാണ് നിർമ്മിച്ചത്.

തമിഴ്‌നാടിനൊപ്പം കേരളത്തിലും വലിയ പ്രതീക്ഷകളോടെയാണ് ഈ ബിഗ് ബജറ്റ് ചിത്രം എത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾത്തന്നെ കാലായുടെ ദൃശ്യങ്ങൾ വൈറലാണ്. നാനാ പടേക്കർ, ഖുമ ഹുറേഷി എന്നിവരും കാലായിൽ മുഖ്യവേഷത്തിലെത്തുന്നു.ജൂൺ 16നാണ് മമ്മൂട്ടിയുടെ ത്രില്ലർ അബ്രഹാമിന്റെ സന്തതികൾ തിയറ്ററിൽ എത്തുന്നത്. നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രത്തിൽ കനിഹ, ആൻസൻ പോൾ എന്നിവരും വേഷമിടുന്നു.

ഡറിക് എബ്രഹാം എന്ന ഐപിഎസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്കിതിൽ.ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ നീരാളി, ഇതിനകംതന്നെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായി. ജൂൺ 14നാണ് റിലീസ്. നവാഗതനായ അജോയ് വർമയാണ് സംവിധാനം. ലാലിന്റെ ഭാര്യയായി പഴയകാലനായിക നാദിയാമൊയ്തു എത്തും. പാർവതി, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.