- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണി ജോർജ്ജ് എത്തുന്നത് ഒരു ദിവസം കൂടി വൈകും; മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസിങ് 15 ലേക്ക് മാറ്റി
ആരാധകർക്ക് ചെറിയൊരു നിരാശ നൽകി മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസിങ് തീയതി ഒരു ദിവസം കൂടി മുന്നോട്ട് മാറ്റി. നേരത്തെ അറിയിച്ചിരുന്ന പ്രകാരം ജൂൺ 14ന് തിയേറ്ററുകളിലെത്തേണ്ട സിനിമ ജൂൺ 15ലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടി, മൈസ്റ്റോറി, സൽമാൻ ചിത്രം റേസ് എന്നിക്കൊപ്പമാണ് നീരാളി തീയേറ്ററിൽ എത്തുക . മമ്മൂട്ടിയുടെ ഷാജി പാടൂർ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിലീസും ജൂൺ 15 ന് തന്നെയാണെന്നാണ് സൂചന. അജോയ് വർമ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളി ത്രില്ലർ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. സായികുമാർ, സുരാജ്, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ആരാധകർക്ക് ചെറിയൊരു നിരാശ നൽകി മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസിങ് തീയതി ഒരു ദിവസം കൂടി മുന്നോട്ട് മാറ്റി. നേരത്തെ അറിയിച്ചിരുന്ന പ്രകാരം ജൂൺ 14ന് തിയേറ്ററുകളിലെത്തേണ്ട സിനിമ ജൂൺ 15ലേക്കാണ് മാറ്റി വച്ചിരിക്കുന്നത്.
ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടി, മൈസ്റ്റോറി, സൽമാൻ ചിത്രം റേസ് എന്നിക്കൊപ്പമാണ് നീരാളി തീയേറ്ററിൽ എത്തുക . മമ്മൂട്ടിയുടെ ഷാജി പാടൂർ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിലീസും ജൂൺ 15 ന് തന്നെയാണെന്നാണ് സൂചന.
അജോയ് വർമ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളി ത്രില്ലർ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നാദിയ മൊയ്തുവാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. സായികുമാർ, സുരാജ്, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത.
ദസ്േതാല, എസ്ആർകെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൂൺഷോട്ട് എന്റർടെയിന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.