നീറ്റ് അത്ര നീറ്റല്ല, ചിലർ ക്കത് നീറ്റലും പരക്കെ നാറ്റവുമായി: ഒരുമത്സര പരീക്ഷക്ക് പിരിമുറുക്കത്തോടെ പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനു മുമ്പ് വീണ്ടും മാനസിക സമ്മർദ്ദങ്ങൾ ഉയർത്തുന്ന നടപടികൾ തീർത്തും ഒഴിവാക്കേണ്ടതുണ്ട്. ധരിച്ച വസ്ത്രം ഒരു ഭാഗം മുറിച്ചുമാറ്റേണ്ടിവരുന്ന, അടിവസ്ത്രം പോലും ഉരിഞ്ഞിടേണ്ടി വരുന്ന ഒരു പരീക്ഷാർഥിയെ സംബന്ധിച്ചിടത്തോളം അത് ജീവിതത്തിലെ കയ്‌പേറിയ ദുരനുഭവമായിരിക്കുകതന്നെയായിരിക്കും. ഇവിടെ നീറ്റ് (National Eligibility cum Entrance Test) അല്ല കുഴപ്പക്കാർ. മറിച്ച് എക്‌സാം നടത്താനുള്ള അവകാശം കരസ്ഥമാക്കിയ സി ബി എസ് ഇ തന്നെയാണ്. 

സി ബി എസ് ഇ ക്കു പുറമേ മറ്റനേകം ഏജൻസികൾ പ്രധാനപ്പെട്ട മത്സര പരീക്ഷകൾ നടത്തുന്നുണ്ട്. ഐഐ എമ്മുകൾക്കുള്ള്ള പ്രവേശന പരീക്ഷയായ ക്യാറ്റ് പ്രോമെട്രിക്, ടിസിഎസ് പോലുള്ള ഏജൻസികൾ നടത്തിയത് ഇതു പോലുള്ള്ള ഭീകര നടപടികളൊന്നും കൈകൊള്ളാതെയാണ്. AICETയുടെCMATഎക്‌സാമും ഇതു പോലെയുള്ള്ള ഏജൻസികൾ തന്നെയാണ് നടത്തുന്നത്. വളരെ പ്രധാനപ്പെട്ട ഈ മത്സര പരീക്ഷകൾനടത്തുന്ന ഏജൻസികൾ തന്നെയാണ് പരീക്ഷാർഥികൾക്കു മുന്നിൽ അവർ പാലിക്കേണ്ടുന്ന നിബന്ധനകളും വ്യവസ്ഥകളും പരസ്യപ്പെടുത്തുന്നത്. ദേശീയ പ്രാധാന്യമുള്ള മറ്റു പരീക്ഷകൾ നടത്തുന്ന ഇതര ഏജൻസികൾ ഇത്തരംകടുംപിടുത്തങ്ങൾ പാലിക്കാതെ വളരെ ഭംഗിയായി പരീക്ഷകൾ നടത്തുമ്പോൾ സി ബി എസ് ഇ യുടെ ദുർമുഖംതന്നെയാണ് വെളിവാകുന്നത്.

മുമ്പ് യുജിസി നേരിട്ടു നടത്തിയിരുന്നപ്പോഴും ഇപ്പോഴും 9.30 മുതല്ല് 10.45 വരെ ആദ്യത്തെ എക്‌സാമും 11.45 മുതൽ 12.30 വരെരണ്ടാമത്തെ എക്‌സാമും ഉച്ച ഭക്ഷണത്തിന്റെ ഇടവേളകഴിഞ്ഞ് 2 മണിമുതൽ 4.30 വരെമൂന്നാമത്തെ എക്‌സാമുമായിരുന്നു. യുജിസി റിട്ടു നടത്തിയിരുന്നപ്പോൾ ആദ്യത്തെ എക്‌സാമനും രണ്ടാമത്തെ എക്‌സാമിനുമിടയിലുള്ള ഇടവേളയിൽ പരീക്ഷാർഥിക്കു ഹാളിൽ നിന്നു പുറത്തിറങ്ങാമായിരുന്നെങ്കിൽസി ബി എസ് ഇ ആ സൗകര്യം വിലക്കി. അതു മാത്രമല്ല 9.30 നു തുടങ്ങുന്ന പരീക്ഷക്കു ഇപ്പോൾ 7 മണിക്കുതന്നെ പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണമെന്ന നിബന്ധന വെക്കുകയുംചെയ്തു. ഏഴുമണിക്കു പരീക്ഷാകേന്ദ്രത്തിൽകയറുന്ന വിദ്യാർത്ഥിക്കു പിന്നെ 12.30 നു മാത്രമെ പുറത്തിറങ്ങാൻ പറ്റൂ.

യുജിസിവളരെ നന്നായി മാനവികവിഷയങ്ങളിലെ പരീക്ഷ വർഷത്തിൽ രണ്ട് തവണ നടത്തിയതായിരുന്നു . ഏകദേശം രണ്ട് വർഷങ്ങൾ ക്കു മുമ്പ് സി ബി എസ് ഇ ഈ നെറ്റ്എക്‌സാംഏറ്റെടുത്തതോട്കൂടി പരീക്ഷക്കു അപേക്ഷ ക്ഷണിക്കുന്നതും നടത്തിപ്പിന്റെ സമയവും റിസൽട്ട് പുറത്ത്‌വിടുന്ന സമയവും എല്ലാംതെറ്റിതുടങ്ങി. കാലങ്ങളായി ജൂണിലെയും ഡിസംബറിലെയും അവസാനത്തെ ഞായറാഴ്ച നടത്തിയിരുന്ന ഈ പരീക്ഷ ഇപ്പോൾ വൈകിയാണു നടക്കുന്നത്. ഡിസംബറിൽ നടക്കേണ്ടിയിരുന്ന പരീക്ഷ ജനുവരി 22 നാണു നടത്തിയത്. അതിന്റെ റിസൾട്ട് ഇതുവരെ പുറത്ത്‌വിട്ടിട്ടില്ല. അടുത്ത എക്‌സാമിനു ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നു മാത്രമല്ല, എക്‌സാം നടത്തുമെന്നുഉറപ്പു നൽകാതെകുറക്കാലം ഉരുണ്ടുകളിക്കുകയും ചെയ്തു. ഇപ്പോൾ ജൂണിൽ നടത്തേണ്ടുന്ന എക്‌സാം നടത്തുമെന്നു പറയുന്നുണ്ടെങ്കിലും ഇനി മുതൽവർഷത്തിൽ ഒരുതവണ മാത്രം നെറ്റ്എക്‌സാം നടത്തിയാൽമതിയെന്നുള്ള നിർദ്ദേശംവെച്ചിരിക്കുകയാണ്‌സി ബി എസ് ഇ.

അപ്പോൾ പ്രശ്‌നം പരീക്ഷാ നടത്തിപ്പുകാരായസി ബി എസ്ഇയുടേത്തന്നെയാണ്. ഈ മത്സര പരീക്ഷകളുടേതല്ല. സി ബി എസ് ഇ ക്കു നല്ല നിലക്കു പരീക്ഷ നടത്താൻ കഴിയുന്നില്ലെങ്കിൽമറ്റേതെങ്കിലും ഏജൻസികളെ ഭാവിയിൽ പരീക്ഷ നടത്താൻ ഏൽപ്പിക്കേണ്ടതാണ്. പരീക്ഷാർഥികളെ ദ്രോഹിക്കുകയും മാനസികമായി പീഡിപ്പിക്കുകയുംചെയ്യുന്ന നടപടികൾസി ബി എസ് ഇ അധിക്രതരുടെ പക്കൽ നിന്നും പ്രധാനപ്പെട്ട ഈ രണ്ട് പരീക്ഷാ നടത്തിപ്പുമായി തുടർച്ചയായി ഉണ്ടാകുന്നതിനാൽ അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിമറ്റേതെഗ്ലിലും നല്ല ഏജൻസികൾക്കു നടത്താനുള്ളസാഹചര്യം ചെയ്യാൻ നീറ്റ്, നെറ്റ് അധിക്ര്തർതയ്യാറാകേണ്ടതാണ്.