- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഖിലേന്ത്യാ മെഡിക്കൽ/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ മാറ്റിവെക്കില്ല; പരീക്ഷകൾ സെപ്റ്റംബറിൽ തന്നെയെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ- എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ മാറ്റമില്ലാതെ തന്നെ നടത്തുമെന്ന് കേന്ദ്ര സർക്കാർ. മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്, എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ മാറ്റിവെക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷകൾ സെപ്റ്റംബറിൽ തന്നെ നടത്താനാണ് കേന്ദ്രസർക്കാർ തീരുമാനം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചിട്ടുണ്ട്. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ സെപ്റ്റംബർ 27ന് നടത്താനാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായി മാറ്റിവെച്ച ശേഷമാണ് നീറ്റ്, ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മറുനാടന് ഡെസ്ക്