- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: മെഡിക്കൽ/ ഡെന്റൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്(നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) 2018 മെയ് ആറിനു നടക്കും. രാവിലെ പത്തു മുതൽ ഒന്നു വരെയാണ് പരീക്ഷ സമയം.ഹിന്ദി,ഇംഗ്ലീഷ്,ഉറുദു,ഗുജറാത്തി,മറാത്തി,ഒറിയ,ബംഗാളി,ബംഗാളി,അസാമീസ് തെലുങ്കു,തമിഴ് കന്നട തുടങ്ങിയ ഭാഷകളിൽ പരീക്ഷ എഴുതാം. ഫിസിക്സ്,കെമിസ്ട്രി,ബയോളജി,ബയോടെക്നോളജി എന്നിവയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പന്ത്രണ്ടാംക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 17-25 ജനറൽ കാറ്റഗറിക്കും ഒബിസിക്കും 1500 രൂപയാണ് അപേക്ഷ ഫീസ്, മറ്റു സംവരണക്കാർക്ക് 750 രൂപയുമാണ് അപേക്ഷ ഫീസ്.രജിസ്ട്രേഷനു ആധാർ നിർബന്ധമാക്കി.എന്നാൽ ജമ്മു കാശ്മീർ,അസം, മേഘാലയ, തുടങ്ങിയിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് ബാധകമല്ല. എൻആർഐ അപേക്ഷകർ പാസ് പോർട്ട് നമ്പർ ഹാജരാക്കണം.ഓപ്പൺ സ്കൂൾ/ പ്രൈവറ്റ് ആയി പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയിച്ചവർക്ക് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയില്ലെന്ന് സിബിഎസ്ഇ വിജ്ഞാപനത്തിൽ വ്യക്
ന്യൂഡൽഹി: മെഡിക്കൽ/ ഡെന്റൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്(നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) 2018 മെയ് ആറിനു നടക്കും. രാവിലെ പത്തു മുതൽ ഒന്നു വരെയാണ് പരീക്ഷ സമയം.ഹിന്ദി,ഇംഗ്ലീഷ്,ഉറുദു,ഗുജറാത്തി,മറാത്തി,ഒറിയ,ബംഗാളി,ബംഗാളി,അസാമീസ് തെലുങ്കു,തമിഴ് കന്നട തുടങ്ങിയ ഭാഷകളിൽ പരീക്ഷ എഴുതാം.
ഫിസിക്സ്,കെമിസ്ട്രി,ബയോളജി,ബയോടെക്നോളജി എന്നിവയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പന്ത്രണ്ടാംക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 17-25
ജനറൽ കാറ്റഗറിക്കും ഒബിസിക്കും 1500 രൂപയാണ് അപേക്ഷ ഫീസ്, മറ്റു സംവരണക്കാർക്ക് 750 രൂപയുമാണ് അപേക്ഷ ഫീസ്.
രജിസ്ട്രേഷനു ആധാർ നിർബന്ധമാക്കി.എന്നാൽ ജമ്മു കാശ്മീർ,അസം, മേഘാലയ, തുടങ്ങിയിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് ബാധകമല്ല. എൻആർഐ അപേക്ഷകർ പാസ് പോർട്ട് നമ്പർ ഹാജരാക്കണം.
ഓപ്പൺ സ്കൂൾ/ പ്രൈവറ്റ് ആയി പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയിച്ചവർക്ക് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയില്ലെന്ന് സിബിഎസ്ഇ വിജ്ഞാപനത്തിൽ വ്യക്തമാക്കി.