- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിന്റെ ഭാരം കാരണം ഷാൾവലിഞ്ഞാൽ കാൽ നിലത്ത് മുട്ടും; വീട്ടിൽ പോകുമ്പോഴെല്ലാം ബഹളം വയ്ക്കുന്ന ലിവിങ് ടുഗദർ പാർട്ണർ; ഒറ്റപ്പെടൽ അനുഭവിക്കാതിരിക്കാൻ സനോജിനെ കൂട്ടേൽപ്പിച്ചെന്ന് സിദ്ധാർത്ഥിന്റെ മൊഴി; മയക്കുമരുന്ന് കണ്ടെത്തിയിട്ടും ആരേയും അറസ്റ്റ് ചെയ്യുന്നില്ല; വ്ളോഗർ നേഹയുടേത് ആത്മഹത്യയോ?
കൊച്ചി: താൻ വീട്ടിൽ പോകാൻ ഇറങ്ങുമ്പോഴെല്ലാം നേഹ ബഹളം വയ്ക്കുകയും വിഷമം പങ്കിടുകയും ചെയ്യുമായിരുന്നെന്നും ഇതല്ലാതെ തങ്ങൾക്കിടയിൽ യാതൊരുപ്രശ്നങ്ങളും ഇല്ലന്നും ഒപ്പം താമസിച്ചിരുന്ന സിദ്ധാത്ഥ്. ഇന്നലെ എളമക്കര പൊലീസിന് നൽകിയ മൊഴിയിലാണ് തലശേരി സ്വദേശിയായ സിദ്ധാർത്ഥ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നേഹയ്ക്ക് ഒറ്റപ്പെടൽ അനുഭപ്പെടരുതെന്ന് കരുതി താൻ തന്നെയാണ്് സനോജിനെ അത്യവശ്യകാര്യങ്ങൾക്ക് സഹായത്തിനായി ചുമതലപ്പെടുത്തിയിരുന്നതെന്നും പൊലീസ് മുമ്പാകെ സിദ്ധാർത്ഥ് വെളിപ്പെടുത്തിയിട്ടുണ്ട്. സിദ്ധാർത്ഥും സനോജും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. ഭർത്താവുമായി അകന്നുകഴിയുന്ന നേഹ 6 മാസത്തോളമായി സിദ്ധാർത്ഥിനൊപ്പം പോണേക്കരയിൽ താമസിച്ചുവരികയായിരുന്നു.
മരണം നടന്നതിന് പിന്നാലെ പൊലീസ് സിദ്ധാർത്ഥിനെ മൊബൈലിൽ ബന്ധപ്പെട്ടിരുന്നു .അമ്മയ്ക്ക് സുഖമില്ലന്നറിഞ്ഞാണ് താൻ വീട്ടിലേയ്ക്ക് വന്നതെന്നായിരുന്നു ഇയാളുടെ പ്രതികരണം. ഇന്നലെ എളമക്കര സ്റ്റേഷനിലെത്തിയാണ് ഇയാൾ മൊഴി നൽകിയത്. സിദ്ധാർത്ഥും സനോജും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു.ഭർത്താവുമായി അകന്നുകഴിയുന്ന നേഹ 6 മാസത്തോളമായി സിദ്ധാർത്ഥിനൊപ്പം പോണേക്കരയിൽ താമസിച്ചുവരികയായിരുന്നു. ഫുഡ് ടെലിവറി രംഗത്ത് പ്രവർത്തിച്ചിരുന്ന സിദ്ധാർത്ഥ് മോജോ വീയോകളും ചെയ്തിരുന്നു.
സിദ്ധാർത്ഥിൽ നിന്നും നേഹയുടെ ആത്മഹത്യയുടെ യഥാർത്ഥ കാരണം പുറത്തുവരുമെനന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് നേരിയ സൂചന പോലും ലഭിച്ചിരുന്നില്ലന്നാണ് സിദ്ധാർത്ഥ് പൊലീസ് മുമ്പാകെ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ വ്ലോഗറും മോഡലുമായ നേഹയുടെ (27)ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പുറത്തുകൊണ്ടുവരാൻ പൊലീസ് ഇടപെടൽ ശക്തമാക്കണമെന്ന് ആവശ്യം ബന്ധുക്കളുടെയും അടുപ്പക്കാരുടെയും ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്.
മരണത്തിന് പിന്നാലെ മുറിയിൽ നിന്നും എംഡിഎംഎ കണ്ടെത്തുതും ഇതെ ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി അപ്പാർട്ടുമെന്റിലെത്തിയ സുഹൃത്തിനെ പൊലീസ് പിടികൂടിയതും മരണത്തിന് പിന്നിൽ ലഹരിമാഫിയ ഇടപെടൽ ഉണ്ടെന്നുള്ള സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്. നേഹയുടെ മരണം ഷാൾ കഴുത്തിൽ കുടുങ്ങി ശ്വാസം മുട്ടിയതിനെത്തുടർന്നെന്ന് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ആത്മഹത്യ എന്ന നിലയിലാണ് നിലവിൽ കേസന്വേഷണം പുരോഗമിക്കുന്നത്.
ആത്മഹത്യ നടന്ന അപ്പാർട്ടുമെന്റിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. ആത്മഹത്യ സംബന്ധിച്ച കേസിനൊപ്പം ഈ കേസിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് നിലപാട്. കഴിഞ്ഞ തിങ്കളാഴഴ്ച ഉച്ചയ്ക്ക് 1.30 തോടെ ഫാനിൽ ഷാൾ കുരുക്കി തൂങ്ങിമരിച്ച നിലയിലാണ് നേഹയുടെ ജഡം കണ്ടെത്തിയത്. കാലുകൾ നിലത്ത് മുട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സുഹൃത്ത് സനോജ് മുഹമ്മദാണ് വിവരം പൊലീസിൽ അറിയിച്ചത്. െമാഴിയെടുത്ത ശേഷം ഇയാളെ പറഞ്ഞുവിട്ടിരുന്നു. കാൽ നിലത്ത് മുട്ടാൻ കാരണം ശരീരത്തിന്റെ ഭാരം കാരണം ഷാൾവലിഞ്ഞതാണെന്നാണ് പൊലീസ് വിശദീകരണം.
ആത്മഹത്യയുമായി ബന്ധപ്പെട്ട് എളമക്കര പൊലീസ് നേഹയും സിദ്ധാർത്ഥും താമസിച്ചിരുന്ന അപ്പാർട്ടുമെന്റിൽ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.കൂടാതെ ആത്മഹത്യ നടന്ന ദിവസം അപ്പാർട്ടുമെന്റിലെത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലാമിൽ നിന്നും പൊലീസ് എംഡിഎംഎ പിടിച്ചെടക്കുകയും ചെയ്തിരുന്നു. അപ്പാർട്ടുമെന്റിൽ രാപകൽ വ്യത്യാസമില്ലാതെ സന്ദർശകർ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ പ്രകാരം മരണത്തിനുപിന്നിൽ മയക്കുമരുന്ന് വിതരണ മാഫിയയുമായി ബന്ധപ്പെട്ടവരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നുള്ള സംശയം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്.
സിദ്ധാർത്ഥും സുഹൃത്ത് സനോജും ഇവരുടെ കൂട്ടുകാരും മയക്ക് മരുന്ന് ഉപയോഗത്തിന് അപ്പാർട്ടുമെന്റ് ഉപയോഗപ്പെടുത്തിയിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നേഹയുടെ മരണത്തിന് പിന്നിലെ യാഥാർത്ഥ കാരണം കണ്ടെത്തുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടെന്നുള്ള ആക്ഷേപം ബന്ധുക്കളും അടുപ്പക്കാരും ഉന്നയിക്കുന്നുണ്ട്.
മറുനാടന് മലയാളി ലേഖകന്.