- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് മുന്നേ തന്നെ നേഹ ഗർഭിണിയായിരുന്നു; ആ വിവരം അറിഞ്ഞ് നേഹയുടെ അമ്മയ്ക്ക് അസുഖം ഉണ്ടായി; പെട്ടെന്നുള്ള രഹസ്യ വിവാഹത്തിന്റെ കാരണം വ്യക്തമാക്കി നേഹ ധുപിയയുടെ ഭർത്താവ് അംഗദ് ബേദി
വളരെ പെട്ടെന്നും രഹസ്യമായിട്ടുമായിരുന്നു ബോളിവുഡ് താരം നേഹാ ധുപിയയുടെ വിവാഹം. സോനം കപൂർ-ആനന്ദ് അഹൂജ വിവാഹത്തിനിടയിൽ നേഹയുടെ വിവാഹ വിവരം പുറം ലോകം അറിഞ്ഞതുമില്ല. വിവാഹ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ മാത്രമാണ് താരസുന്ദരിയും കാമുകൻ അംഗദ് ബേദിയും വിവാഹിതരായ വിവരം എല്ലാവരും അറിഞ്ഞത്. എടുത്തു പിടിച്ചുള്ള വിവാഹത്തിന് കാരണം നേഹ ഗർഭിണിയായതിനാലാണെന്ന് അന്ന് വാർത്തകളും വന്നിരുന്നു. എന്നാൽ ആ വിവരം ഇപ്പോൾ ശരിവയ്ക്കുകയാണ് നേഹയുടെ ഭർത്താവ് അംഗദ്. പെട്ടെന്നുള്ള വിവാഹത്തിന് കാരണം നേഹ ഗർഭിണിയായതാണ്. നേഹ ഗർഭിണിയാണെന്ന വിവരം ഞാനായിരുന്നു നേഹയുടെ അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞത്. എന്നാൽ അങ്ങനെയൊരു വാർത്ത കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല അവർ. അത് കേട്ട് ഇരുവരും ആദ്യം നിശബ്ദരായി. പിന്നീട് ഇങ്ങനെയൊരു സാഹചര്യം വരുത്തിയതിന് ഒരുപാട് ചീത്ത പറഞ്ഞു.നേഹയുടെ അമ്മയ്ക്ക് ആ വാർത്ത കേട്ട ഷോക്കിൽ മൂക്കിൽ നിന്നും രക്തം വരെ വന്നു. ഒരു അഭിമുഖത്തിലാണ് അംഗദിന്റെ വെളിപ്പെടുത്തൽ. നേഹയെ പെട്ടെന്ന് വിവാഹം കഴിക്കേണ്ടി വന്ന
വളരെ പെട്ടെന്നും രഹസ്യമായിട്ടുമായിരുന്നു ബോളിവുഡ് താരം നേഹാ ധുപിയയുടെ വിവാഹം. സോനം കപൂർ-ആനന്ദ് അഹൂജ വിവാഹത്തിനിടയിൽ നേഹയുടെ വിവാഹ വിവരം പുറം ലോകം അറിഞ്ഞതുമില്ല. വിവാഹ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ മാത്രമാണ് താരസുന്ദരിയും കാമുകൻ അംഗദ് ബേദിയും വിവാഹിതരായ വിവരം എല്ലാവരും അറിഞ്ഞത്. എടുത്തു പിടിച്ചുള്ള വിവാഹത്തിന് കാരണം നേഹ ഗർഭിണിയായതിനാലാണെന്ന് അന്ന് വാർത്തകളും വന്നിരുന്നു. എന്നാൽ ആ വിവരം ഇപ്പോൾ ശരിവയ്ക്കുകയാണ് നേഹയുടെ ഭർത്താവ് അംഗദ്.
പെട്ടെന്നുള്ള വിവാഹത്തിന് കാരണം നേഹ ഗർഭിണിയായതാണ്. നേഹ ഗർഭിണിയാണെന്ന വിവരം ഞാനായിരുന്നു നേഹയുടെ അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞത്. എന്നാൽ അങ്ങനെയൊരു വാർത്ത കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല അവർ. അത് കേട്ട് ഇരുവരും ആദ്യം നിശബ്ദരായി. പിന്നീട് ഇങ്ങനെയൊരു സാഹചര്യം വരുത്തിയതിന് ഒരുപാട് ചീത്ത പറഞ്ഞു.നേഹയുടെ അമ്മയ്ക്ക് ആ വാർത്ത കേട്ട ഷോക്കിൽ മൂക്കിൽ നിന്നും രക്തം വരെ വന്നു. ഒരു അഭിമുഖത്തിലാണ് അംഗദിന്റെ വെളിപ്പെടുത്തൽ.
നേഹയെ പെട്ടെന്ന് വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യമുണ്ടായപ്പോൾ അതേക്കുറിച്ച് വളരെ അടുത്ത സുഹൃത്തിനോടു പോലും പറയാൻ കഴിഞ്ഞില്ലെന്നും അത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചുവെന്നും അംഗദ് പറയുന്നു. ആ സൗഹൃദം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും അംഗദ് വെളിപ്പെടുത്തി.