- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് താൽപ്പര്യം ഭർത്താവിനൊപ്പം സമയം ചെലവഴിക്കാൻ; ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോയിൽ നിന്ന് പിന്മാറി നേഹ കക്കർ
മുംബൈ: ബോളിവുഡ് സംഗീതലോകത്തെ ഏറ്റവും ശ്രദ്ധേയ ഗായികയാണ് നേഹ കക്കർ. വളരെ ഹിറ്റായ ഇന്ത്യൻ ഐഡലിന്റെ വിധികർത്താക്കളിൽ ഒരാളായ വ്യക്തി. പ്രശസ്തമായ ഈ റിയാലിറ്റി ഷോയിൽ തിന്നും നേഹ പിന്മാറിയ കാരണം കേട്ട് ഞെട്ടിരിക്കയാണ് വിനോദ ലോകം. മൂന്നു സീസണുകളിലായി തുടർച്ചയായി ഇന്ത്യൻ ഐഡലിന്റെ വിധി കർത്താവാണ് നേഹ. നേഹയുടെ പിന്മാറ്റം ആരാധകരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
കുടുംബ പ്രശ്നങ്ങൾ കൊണ്ടാണ് നേഹയുടെ പിന്മാറ്റം. ഭർത്താവ് രോഹൻപ്രീത് സിങ്ങിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയാണ് റിയാലിറ്റി ഷോയിൽ നിന്നു വിട്ടു നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് റിയാലിറ്റി ഷോയുടെ ഷൂട്ടിങ് മുംബൈയിൽ നിന്ന് ധമനിലേക്ക് മാറ്റിയതു മുതൽ നേഹയ്ക്ക് പകരം സഹോദരിയും ഗായികയുമായ സോനു കക്കറാണ് വിധികർത്താവായി എത്തുന്നത്. എന്നാൽ മുംബൈയിലേക്ക് ഷോ തിരിച്ചെത്തിയതിന് ശേഷവും താരം മടങ്ങിവന്നിട്ടില്ല. അതോടെയാണ് നേഹ ഷോയിൽ പിന്മാറിയതായി റിപ്പോർട്ടുകൾ വരുന്നത്.
സോനു കക്കർ പരിപാടിയുടെ വിധികർത്താവായി തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്രയും കാലം കഠിനാധ്വാനം ചെയ്തു. ജീവിതത്തിൽ പലതും നേടി. ഇനി തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് ഭർത്താവിനൊപ്പം കുറേയേറെ സമയം ചിലവഴിക്കണം എന്നാണ് നേഹയുടെ ആഗ്രഹം എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്തായാലും താരത്തിന്റെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നേഹയുടെ തീരുമാനത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി കമന്റുകളാണ് വരുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. സംഗീത വിഡിയോ ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിലാണ് ഇരുവരും കണ്ടു മുട്ടിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
മറുനാടന് ഡെസ്ക്