- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നടിയുടെ ശരീരത്തിൽ എത്ര കാക്കപ്പുള്ളികളുണ്ട്'; അപമാനിക്കുന്ന ചോദ്യവുമായി മാധ്യമപ്രവർത്തകൻ; രൂക്ഷ വിമർശനം
ഹൈദരാബാദ്: വാർത്താ സമ്മേളനത്തിനിടെ നടിക്കെതിരെ മോശം ചോദ്യം ചോദിച്ച് മാധ്യമപ്രവർത്തകൻ വിവാദത്തിൽ. നടി നേഹ ഷെട്ടി യോടാണ് മാധ്യമപ്രവർത്തകനും വിതരണക്കാരനുമായ സുരേഷ് കോനടി അപമാനിക്കുന്ന തരത്തിൽ ചോദ്യം ചോദിച്ചത്. മാധ്യമപ്രവർത്തകനെതിരെ പിന്നീട് നടി ട്വീറ്റുമായി രംഗത്തെത്തി.
ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രകാശന ചടങ്ങിലാണ് സംഭവം. ചിത്രത്തിന്റെ ട്രെയ്‌ലറിൽ നായകൻ നായികയോട് ശരീരത്തിൽ എത്ര കാക്കപ്പുള്ളികൾ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്. പതിനാറെന്ന് നായിക ഉത്തരം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തകന്റെ ചോദ്യം ഉയർന്നത്. നായകനായി അഭിനയിക്കുന്ന സിദ്ദുവിനോട് യഥാർഥത്തിൽ നേഹയുടെ ശരീരത്തിലെ കാക്കപുള്ളികൾ എണ്ണി തിട്ടപ്പെടുത്തിയോ എാന്നാണ് സുരേഷ് ചോദിച്ചത്.
Idi mana journalism ???? #DJTillu pic.twitter.com/z4v7mrll5v
- SaRath (@SaRath_Tweetss) February 2, 2022
സുരേഷിന്റെ ചോദ്യത്തിൽ എല്ലാവരും സ്തബ്ധരായെങ്കിലും നായകൻ സിദ്ദു ആത്മസംയമനം കൈവിട്ടില്ല. എന്നാൽ അദ്ദേഹം ഉത്തരവും നൽകിയില്ല. ഈ രംഗങ്ങൾ നേഹ ഷെട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ശ്രദ്ധനേടുന്നത്. സുരേഷിനെ നേഹ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തനിക്ക് ചുറ്റുമുള്ള സ്ത്രീകളെ അദ്ദേഹം എങ്ങിനെ ബഹുമാനിക്കുന്നു എന്നത് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുവെന്ന് നേഹ കുറിച്ചു. സുരേഷിനെതിരേ കടുത്ത വിമർശനവുമായി ഒട്ടേറെയാളുകളാണ് രംഗത്ത് വരുന്നത്.




