- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്രുവിന്റെ സ്നേഹിതൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു; മഹാരാഷ്ട്രയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വയസ്സ് 94
ജവാഹർലാൽ നെഹ്‌റുവിന്റെ സ്‌നേഹിതനായ 94-കാരൻ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് സ്ഥാനാർത്ഥി. പശ്ചിമ മഹാരാഷ്ട്രയിലെ ഷിറോളിൽനിന്നാണ് വന്ധ്യവയോധികനായ എസ്.ആർ.പാട്ടീൽ മത്സരിക്കുന്നത്. ഒക്ടോബർ 15-ന് നടക്കുന്ന തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽത്തന്നെ പാട്ടീലിന്റെ പേര് കോൺഗ്രസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ചുറുചുറുക്കോട

ജവാഹർലാൽ നെഹ്‌റുവിന്റെ സ്‌നേഹിതനായ 94-കാരൻ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് സ്ഥാനാർത്ഥി. പശ്ചിമ മഹാരാഷ്ട്രയിലെ ഷിറോളിൽനിന്നാണ് വന്ധ്യവയോധികനായ എസ്.ആർ.പാട്ടീൽ മത്സരിക്കുന്നത്. ഒക്ടോബർ 15-ന് നടക്കുന്ന തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽത്തന്നെ പാട്ടീലിന്റെ പേര് കോൺഗ്രസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ചുറുചുറുക്കോടെ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഓടി നടക്കുന്ന അപ്പാസാഹേബ് വിജയിക്കുമെന്ന കാര്യത്തിൽ ബന്ധുക്കൾക്കും അനുയായികൾക്കും സംശയമൊന്നുമില്ല.
1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് കോൺഗ്രസിനെ പരാജയപ്പെടുത്തിയ പാട്ടീൽ, പിന്നീട് നാല് പതിറ്റാണ്ടുകാലം മത്സരരംഗത്തുണ്ടായിരുന്നില്ല. തന്റെ പഞ്ചസാര ഫാക്ടറിയുടെ പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം 1999-ൽ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തെത്തി. അക്കുറി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2004-ൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, പ്രായാധിക്യം കാരണം കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നൽകിയതുമില്ല.
എന്നാൽ, 2009-ൽ ഷിറോളിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച പാട്ടീൽ വിജയിച്ചു. സ്വാഭിമാനി ഷേതാകരി സംഘടനയുടെ സ്ഥാനാർത്ഥി ഉല്ലാസ് പാട്ടീലിനെയാണ് അന്ന് തോൽപിച്ചത്. ഈ പ്രായത്തിലും മണ്ഡലത്തിലെ ഓരോ കാര്യത്തിനുമായി ഓടിനടക്കുന്ന പാട്ടീലിന് സീറ്റ് അർഹതപ്പെട്ടതുതന്നെയാണെന്ന് മകൻ ഗണപ്രതോ പാട്ടീൽ പറയുന്നു. സംസ്ഥാന്തെ ഏറ്റവും പ്രായം ചെന്ന നിയമസഭാംഗം എന്ന പദവിയാകും അദ്ദേഹം കൈവരിക്കുകയെന്നും മകൻ അഭിമാനത്തോടെ പറയുന്നു.
യഥാർഥത്തിൽ പാർട്ടിയിൽ യുവാക്കളെ കൊണ്ടുവരണമെന്ന് വാശിപിടിക്കുന്ന രാഹുൽ ഗാന്ധിയാണ് എസ്.ആർ.പാട്ടീലിന് 89-ാം വയസ്സിൽ 2009-ൽ പാർട്ടി ടിക്കറ്റ് നൽകിയത്. പാട്ടീലിന്റെ ശ്രീ ദത്ത കോപ്പറേറ്റീവ് ഷുഗർ ഫാക്ടറി സന്ദർശിച്ച രാഹുലിന് ഫാക്ടറിയുടെ നടത്തിപ്പിൽ തോന്നിയ മതിപ്പാണ് അതിനിടയാക്കിയത്. പാർട്ടിയുടെ അടിത്തറ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഷിറോളിൽനിന്ന് 16,000 വോട്ടുകൾക്ക് അദ്ദേഹം ജയിക്കുകയും ചെയ്തു.

