- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയാകുന്നത് മലയാളികളുടെ സ്വന്തം മല്ലു(അല്ലു)അർജ്ജുൻ; പുതുക്കിയ തീയതിയിൽ സച്ചിൻ എത്താത്തത് അസൗകര്യം കൊണ്ട്; മലയാളത്തിലെയും തമിഴിലേയും പ്രമുഖ സിനിമാതാരങ്ങളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മേളയിൽ അണിനിരക്കും; ഉണർവേകൻ താരങ്ങൾക്കൊപ്പം മഞ്ഞപ്പടയും; ജലരാജാവിനെ നവംബർ 10 ന് അറിയാം
ആലപ്പുഴ: പ്രളയത്തെ തുടർന്ന് മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളംകളി ഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകുന്നതിനായാണ് തീരുമാനം. മേളയുടെ ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഇത്തവണ നവംബർ 10 ന് നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിന് ഇത്തവണ മുഖ്യാതിഥിയായിയെത്തുന്നത് തെന്നിന്ത്യയിലെ സൂപ്പർതാരവും മലയാളികളുടെ ആര്യയുമായ അല്ലു അർജ്ജുനാണ്. അല്ലുവിനൊപ്പം കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുമുണ്ടാകും. ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടത്താനിരുന്ന നെഹ്റുട്രോഫി ജലോത്സവത്തിൽ സച്ചിൻ ടെണ്ടുൽക്കറെയായിരുന്നു മുഖ്യാതിഥിയായി നിശ്ചയിച്ചത്. മഹാപ്രളയത്തെതുടർന്ന് ജലോത്സവം മാറ്റി വെച്ചപ്പോഴും നിശ്ചയിക്കുന്ന തിയതിയിൽ എത്താമെന്ന് സച്ചിൻ ഉറപ്പ് പറഞ്ഞിരുന്നു. എന്നാൽ, പുതിയ തീയതിയിൽ സച്ചിന് അസൗകര്യം ഉള്ളത് മൂലം എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടർന്നാണ് അല്ലു അർജ്ജുൻ മുഖ്യാതിഥിയായി എത്തുന്നത്. അടുത്ത വർഷം നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിൽ ഉറപ്പായും
ആലപ്പുഴ: പ്രളയത്തെ തുടർന്ന് മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളംകളി ഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകുന്നതിനായാണ് തീരുമാനം. മേളയുടെ ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഇത്തവണ നവംബർ 10 ന് നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിന് ഇത്തവണ മുഖ്യാതിഥിയായിയെത്തുന്നത് തെന്നിന്ത്യയിലെ സൂപ്പർതാരവും മലയാളികളുടെ ആര്യയുമായ അല്ലു അർജ്ജുനാണ്. അല്ലുവിനൊപ്പം കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുമുണ്ടാകും.
ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടത്താനിരുന്ന നെഹ്റുട്രോഫി ജലോത്സവത്തിൽ സച്ചിൻ ടെണ്ടുൽക്കറെയായിരുന്നു മുഖ്യാതിഥിയായി നിശ്ചയിച്ചത്. മഹാപ്രളയത്തെതുടർന്ന് ജലോത്സവം മാറ്റി വെച്ചപ്പോഴും നിശ്ചയിക്കുന്ന തിയതിയിൽ എത്താമെന്ന് സച്ചിൻ ഉറപ്പ് പറഞ്ഞിരുന്നു. എന്നാൽ, പുതിയ തീയതിയിൽ സച്ചിന് അസൗകര്യം ഉള്ളത് മൂലം എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടർന്നാണ് അല്ലു അർജ്ജുൻ മുഖ്യാതിഥിയായി എത്തുന്നത്. അടുത്ത വർഷം നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിൽ ഉറപ്പായും എത്തുമെന്നും സച്ചിൻ സംഘാടകരെ അറിയിച്ചിട്ടുണ്ട്. മലയാളത്തിലെയും തമിഴിലേയും പ്രമുഖ സിനിമാതാരങ്ങളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണ്ണറും ഉൾപ്പെടെയുള്ളവർ നവംബർ 10ന് നടക്കുന്ന ജലോത്സവത്തിന് വിശിഷ്ടാതിഥികളായി എത്തും.
പ്രളയത്തിൽ നിന്നും കരകയറിയ കേരളത്തിനും കുട്ടനാടിനും പുതിയ ഉണർവു നൽകുവാനും അതിജീവനത്തിന്റെ കരുത്ത് പകരുവാനും ഇത്തവണത്തെ നെഹ്റുട്രോഫി ജലോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ടൂറിസം കലണ്ടറിലെ വള്ളംകളി തീയതിയിൽ നിന്ന് വ്യത്യാസം വരുന്നതുകൊണ്ട് വിദേശികളുടെ പങ്കാളിത്തം കുറയുമെന്ന് ആശങ്ക നിലനിൽക്കുന്നു. വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുവാൻ പ്രചരണം കൊഴുപ്പിക്കുവാൻ പദ്ധതിയുണ്ട്.
പ്രളയത്ത തുടർന്ന് നിശ്ചലമായ ടൂറിസം മേഖലയ്ക്ക് പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രളയത്തിന് ശേഷം ഹൗസ്ബോട്ട്മേഖലയും ഹോട്ടൽ വ്യവസായവും മാന്ദ്യത്തിലാണ്. സർക്കാരിൽ നിന്നും പുതുതായി സാമ്പത്തികസഹായം സ്വീകരിക്കാതെ തദ്ദേശിയമായി സ്പോൺസർമാരെ കണ്ടെത്തിയാണ് ഇത്തവണതെ വള്ളംകളി. നേരത്തെ തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ലീഗ് വള്ളംകളികൾക്ക് സാധ്യതയില്ലെന്ന് അധിതകൃതർ വ്യക്തമാക്കി.