- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസവും കരിയർ വികസനവും: നെഹ്‌റു യുവ കേന്ദ്രം ടാലന്റ് പരീക്ഷ നടത്തുന്നു
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിവിധ സ്‌ക്കോളർഷിപ്പുകൾ, ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ സംബന്ധിച്ച് യഥാസമയം വിവരങ്ങൾ നൽകുന്നതിനും പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും ബിരുദധാരികൾക്കും, ബിരുദ വിദ്യാർത്ഥികൾക്കുമായി നെഹ്‌റു യുവ കേന്ദ്രം ടാലന്റ് പരീക്ഷ നടത്തുന്നു. പരീക്ഷയിൽ ഉന്നത
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിവിധ സ്‌ക്കോളർഷിപ്പുകൾ, ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ സംബന്ധിച്ച് യഥാസമയം വിവരങ്ങൾ നൽകുന്നതിനും പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും ബിരുദധാരികൾക്കും, ബിരുദ വിദ്യാർത്ഥികൾക്കുമായി നെഹ്‌റു യുവ കേന്ദ്രം ടാലന്റ് പരീക്ഷ നടത്തുന്നു.
പരീക്ഷയിൽ ഉന്നത നിലവാരം പുലർത്തുന്ന പത്ത് പേർക്ക് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലനത്തിനുള്ള മുഴുവൻ തുകയും നൽകും. കൂടാതെ നൂറ് പേർക്ക് 10000 രൂപയുടെ സാമ്പത്തിക സഹായവും ഗ്‌ളോബൽ യൂത്ത് ആൻഡ് അഡോളസെന്റ് ഡവലപ്പ്‌മെന്റ് സെന്റർ നൽകും. അതാത് ജില്ലകളിൽ ടാലന്റ് പരീക്ഷ നടത്തിയാണ് ഉന്നത വിദ്യാഭ്യാസവും കരി.ർ വികസനവും ലക്ഷ്യമിടുന്ന ബിരുദധാരികളെയും സിവിൽ സർവീസ് പരിശീലനത്തിനു താത്പര്യമുള്ളവരേയും കണ്ടെത്തുന്നത്. ടാലന്റ് പരീക്ഷയ്ക്ക് യാതൊരുവിധ ഫീസും നൽകേണ്ടതില്ല. സെപ്റ്റംബർ അവസാന വാരമാണ് പരീക്ഷ. താത്പര്യമുള്ളവർ വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് പതിച്ച കവൽ സഹിതം ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ, നെഹ്‌റു യുവ കേന്ദ്ര, വഞ്ചിയൂർ പി.ഓ. തിരുവനന്തപുരം -695035 എന്ന വിലാസത്തിൽ സെപ്റ്റംബർ 10ന് മുൻപായി അയക്കണം. അപേക്ഷിക്കുന്നവർക്ക് വിശദാംശങ്ങൾ അടങ്ങിയ ബുക്ക് അയച്ചു കൊടുക്കും.