- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെടിയൊച്ച കേട്ട് ഓടിയെത്തി; കുറ്റിയിട്ട കതക് ചവിട്ടി തുറന്നു; എല്ലാവരും പകച്ചപ്പോൾ തുടിക്കുന്ന ജീവനുമായി ആശുപത്രിയിലേക്ക് പാഞ്ഞത് പ്ലസ് ടുക്കാരൻ; വലിയകാര്യമൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് പബ്ലിസിറ്റി ഒഴിവാക്കി 17-കാരൻ; ദുരന്തത്തിനിടെ നെല്ലിക്കുഴി തിരിച്ചറിഞ്ഞത് ഈ 'ഹീറോ'യെ
കോതമംഗലം: വെടിയേറ്റ് രക്തത്തിൽക്കുളിച്ചുകിടന്ന മാനസയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ മുന്നിട്ടിറങ്ങിയത് ഓടിക്കൂടിയവരിലെ 17 കാരൻ. വെടിശബ്ദം കേട്ട് മാനസയുടെ താമസ്ഥലത്തേയ്്ക്ക് ഓടിയെത്തിയവരിൽ ഈ പ്ലസ്സടുക്കാരനുമുണ്ടായിരുന്നു.
ഉള്ളിൽ നിന്നും കുറ്റിയിട്ടിരുന്ന കതക് ചവിട്ടിപ്പൊളച്ചതും ഒപ്പമുണ്ടായിരുന്നവർ പകച്ചുനിന്നപ്പോൾ വെടിയേറ്റ് കിടന്ന മാസയെ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കുന്നതിനും തെല്ലും അമ്പരപ്പോ ഭയപ്പാടോ പ്രകടിപ്പിക്കാതെ ചുക്കാൻ പിടിച്ചതും കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാർത്ഥിയായിരുന്നു എന്നാണ് സംഭവസ്ഥലത്തുനിന്നും ലഭിച്ച വിവരം.
വാതിൽ ചവിട്ടിപ്പൊളിച്ചതിന് പിന്നാലെ രക്തം വാർന്നൊഴുകുന്ന നിലിയിൽ മാനസയെ കട്ടിലിലും സമീപത്ത് തറിയിൽ രാഖിലിനെയും കണ്ടെന്നും ചുറ്റുമുണ്ടായിരുന്നവർ കൂട്ടനിലവിളിയും അമ്പരപ്പും മറ്റുമായി ചലനമറ്റ അവസ്ഥയിൽ നിൽക്കുമ്പോൾ താൻ മാനസയെ താങ്ങിയെടുത്ത് താഴെയെത്തിക്കാൻ നീക്കം നടത്തിയെന്നും തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതുവരെ ഒപ്പമുണ്ടായിരുന്നെന്നുമാണ് വിദ്യാർത്ഥി അടുപ്പക്കാരുമായി പങ്കിട്ട വിവരം.
ആശുപത്രിയിലെത്തുമ്പോഴേയ്ക്കും മാനസയുടെ രക്തം തന്റെ വസ്ത്രങ്ങളിലാകെ പുരണ്ടിരുന്നെന്നും ഇത്തരമൊരു സാഹചര്യത്തെ നേരിട്ടതിൽ ഭയപ്പാട് ഉണ്ടായിരുന്നില്ലന്നും ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനിയില്ലല്ലോ എന്ന മനോവിഷമം മാത്രമാണ് തനിക്കുള്ളതെന്നും വിദ്യാർത്ഥി പിന്നീട് സ്വകാര്യസംഭാഷണത്തിൽ മറുനാടനോട് വ്യക്തമാക്കി.
സ്റ്റെയർ കേസ് വഴി താഴേയ്ക്കിറക്കി, വാഹനത്തിൽ കയറ്റും വരെ ഇരുവരുടെയും രക്തം വാർന്നിരുന്നു. പടികളിൽ രക്തം ഉണങ്ങിപ്പിടിച്ച പാടുകൾ ഇപ്പോഴും വ്യക്തമാണ്. മുറിയിൽ രക്തം തളം കെട്ടിയിരുന്നു എന്നാണ് ദൃസാക്ഷികളുടെ വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
തന്റെ പേരോ മറ്റുവിവരങ്ങളോ മാധ്യമങ്ങളുമായി പങ്കിടുന്നതിൽ 17 കാരൻ താൽപര്യപ്പെടുന്നില്ല. കുടുംബാംഗങ്ങളും ഇക്കാര്യത്തിലെ അനിഷ്ടം വ്യക്തമാക്കി. ചിത്രമെടുക്കാൻ ശ്രമിച്ചപ്പോഴും വേണ്ടെന്ന് വ്യക്തമാക്കി ഈ ധൈര്യശാലി പിൻവലിഞ്ഞു. താൻ വലിയകാര്യമൊന്നും ചെയ്തിട്ടില്ലന്നും അതിനാൽ ഇതൊന്നും വേണ്ടെന്നുമായിരുന്നു ഇയാളുടെ പക്ഷം.
ഇതിനിടെ മാനസയുടെ താമസസ്ഥലത്ത് രാഖിൽ എത്താനുണ്ടായ സാഹചര്യം സുരക്ഷാവീഴ്ചയാണെന്നുള്ള വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഗെയിറ്റ് കടന്ന്, വീടിന്റെ മുൻപിൽ വലതുവശത്തുള്ള സ്റ്റെയർകേസ് വഴിവേണം മുകളിലെത്താൻ. രാഖിൽ എത്തിയ ദിവസം ഗെയിറ്റ് തുറന്ന് കിടന്നിരിക്കാമെന്നും വീട്ടുകാരാരും മുൻവശത്തില്ലാത്ത തക്കം നോക്കി ഇയാൾ സ്റ്റെയർകേസ് വഴി മുകളിലെത്തിയിരിക്കാമെന്നുമാണ് പൊലീസ് അനുമാനം.
ഗെയിറ്റ് തുറന്നു കിടന്നതും സ്റ്റെയർകേസ്സിന്റെ പ്രവേശന കവാടത്തിൽ അടച്ചു പൂട്ടില്ലാത്തതും കൃത്യം നിർവ്വഹിക്കാൻ രാഖിലിന് സഹായകമായി എന്നുള്ള വിലയിരുത്തലാണ് പൊലീസിനുള്ളത്. ഇക്കാര്യം പൊലീസ് ജനപ്രതിനിധികളുമായി പങ്കിട്ടതായും അറിയുന്നു. രണ്ടുമുറികളിലായി മാനസയടക്കം 4 വിദ്യാർത്ഥിനികളാണ് മുകൾ നിലയിൽ താമസിച്ചിരുന്നുന്നത്.
ഇതിൽ മാനസ താമസിച്ചിരുന്ന മുറിയിലാണ്് ഇരുവരെയും വെടിയേറ്റ നിലയിൽ കണ്ടെത്തുന്നത്. ഈ മുറി പൊലീസ് പൂട്ടി. പിന്നാലെ താമസക്കാരായ വിദ്യാർത്ഥിനികളെ പൊലീസ് ഇടപെട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.