- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ആങ്ങള രക്ഷതി ഓൺലൈനേ, ന സ്ത്രീ സ്വാതന്ത്ര്യമർഹതി; കമന്റ് ബോക്‌സുകളിലും ഇൻബോക്‌സുകളിലും എന്നും ഈ ആങ്ങള നിങ്ങൾക്കായി വലവിരിച്ച്....സോറി, ഉറക്കമൊഴിച്ച് കാത്തിരിക്കും..അധികാരത്തോടെ, സ്വന്തം ചേട്ടനെപ്പോലെ ഷമ്മി: ഇൻസ്റ്റഗ്രാമിലെ വസ്ത്രധാരണത്തിന്റെ പേരിൽ നടി അനശ്വര രാജനെ വേട്ടയാടിയ സദാചാര ആങ്ങളമാരെ പരിഹസിച്ച് നെൽസൺ ജോസഫിന്റെ കുറിപ്പ്
അനശ്വര രാജൻ
Cc to : കഴിവുകളും അത് പ്രകടിപ്പിക്കാൻ ധൈര്യവും സ്വന്തം അഭിപ്രായവുമുള്ള മറ്റ് പെൺകുട്ടികൾ,
പെങ്ങന്മാരേ,
പെൺകുട്ടികൾക്ക് ആവശ്യത്തിനു സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന ഒരു മോഡേൺ ആങ്ങളയാണ് ഞാൻ. താൻ ഏത് വകേലാടോ ഞങ്ങടെ ആങ്ങളയാവുന്നത് എന്നായിരിക്കും ഇപ്പൊ നിങ്ങള് വിചാരിക്കുന്നത്. പണ്ട് അസംബ്ലീൽ ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്‌സ് ആൻഡ് സിസ്റ്റേഴ്‌സ് (ഞാൻ കെട്ടാൻ പോണ പെൺകുട്ടി ഒഴികെ) എന്ന് ചൊല്ലിപ്പഠിച്ചത് മുതൽ അങ്ങനാണ് നിങ്ങ ഞങ്ങക്ക്.. അപ്പൊ ആ അധികാരത്തിൽ ഈ ആങ്ങള ചിലതൊക്കെ ചോദിക്കും, പറയും.
അത് പോട്ടെ, എന്ത് അതിക്രമാ നിങ്ങളീ കാണിക്കുന്നേ...പെൺകുട്ടികളായാല് കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ? അപ്പൊ അതിന് ചേരാത്ത വസ്ത്രങ്ങളൊക്കെ ധരിക്കുന്നത് എന്ത് കഷ്ടാണ്.നിങ്ങള് ഇടുന്ന ഡ്രസ്സിനെക്കുറിച്ചൊക്കെ ഞാനൊന്ന് അന്വേഷിച്ചു..മോശം അഭിപ്രായാ നാട്ടിലൊക്കെ...മോശംന്ന് പറഞ്ഞാൽ മോശം മോശം മോശം....
ഞങ്ങള് അദ്ധ്വാനിച്ചുണ്ടാക്കിയ കാശ്, ഞങ്ങളുടെ സ്വാതന്ത്ര്യം എന്നൊക്കെ പറയുമായിരിക്കും.ഒരു സെലിബ്രിറ്റി ആയാലോ അല്ലെങ്കിൽ നാലാള് അറിയുന്ന ആളായാലോ നമ്മുടെ സംസ്‌കാരം സംരക്ഷിക്കാനുള്ള സൂത്രം ഇരിക്കുന്നത് നിങ്ങളിടുന്ന പ്രൊഫൈൽ പിക്ചറിലാണെന്ന് അറിഞ്ഞൂടേ?ചുരിദാർ - അതും ലെഗ്ഗിൻസ് പറ്റൂല. സാരി, പിന്നെ പരമാവധി പട്ടുപാവാടയോ ദാവണിയോ ഒക്കെ...നിങ്ങടെ നന്മയ്ക്ക് വേണ്ടിയല്ലേ ആങ്ങളമാർ ഇങ്ങനെ പറഞ്ഞ് തരുന്നത്?
ഇപ്പൊത്തന്നെ ദാ നന്മ ഉപദേശിച്ചു തന്ന ആങ്ങളമാരെ അപമാനിക്കുന്നത് പോലല്ലേ അനശ്വര പറഞ്ഞത്..'Don't worry about what I'm doing.. Worry about why you're worried about what I'm doing' ഞങ്ങൾ ആങ്ങളമാരെ ഇങ്ങനെ ഇൻസൾട്ട് ചെയ്യല്ലേ കുട്ടീ. ഇടയ്ക്ക് കുറച്ച് പേര് ആണുങ്ങൾ സിക്‌സ് പാക്ക് കാണിക്കുന്നതിനോട് പെൺകുട്ടികൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനെ താരതമ്യം ചെയ്യുന്നത് കണ്ടു...ഓര് ഫെമിനിച്ചികളാന്ന് ചേട്ടൻ പ്രത്യേകം പറഞ്ഞുതരേണ്ടല്ലോ ല്ലേ....ഇച്ചീച്ചി കൂട്ടങ്ങളാ...
ആണുങ്ങള് അങ്ങനെ ഫോട്ടോ ഇടുമ്പൊ നിങ്ങൾക്ക് വല്ല ബട്ടർഫ്‌ളൈയുടെയോ പ്രാവിന്റെയോ ഒക്കെ ഫോട്ടോ ഇടാമല്ലോ....അതിന് നിങ്ങളെ ആരും തടയില്ല...അഥവാ തടയാൻ ആരെങ്കിലും വന്നാൽ ഈ ചേട്ടൻ കൂടെയുണ്ടാവും..പറഞ്ഞല്ലോ....അത്യാവശ്യം ഫ്രീഡമൊക്കെ നൽകുന്ന ഒരു മോഡേൺ ആങ്ങളയാണ് ഞാൻ..പിന്നെ ഇന്നല്ലെങ്കിൽ നാളെ നിങ്ങളൊക്കെ മറ്റൊരു വീട്ടിൽ ചെന്ന് കേറേണ്ടതല്ലേ? അപ്പൊ കിട്ടേണ്ട ട്രെയിനിങ്ങാന്ന് കരുതിയാ മതി..കേട്ടിട്ടില്ലേ..
ആങ്ങള രക്ഷതി ഓൺലൈനേ,ന സ്ത്രീ സ്വാതന്ത്ര്യമർഹതി...
കമന്റ് ബോക്‌സുകളിലും ഇൻബോക്‌സുകളിലും എന്നും ഈ ആങ്ങള നിങ്ങൾക്കായി വലവിരിച്ച്....സോറി, ഉറക്കമൊഴിച്ച് കാത്തിരിക്കും..
അധികാരത്തോടെ,
സ്വന്തം ചേട്ടനെപ്പോലെ
ഷമ്മ