- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവ്യാനുഭവമായി നെൽസൺ മലയാളി കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം
നെൽസൺ: നെൽസണൽ മലയാളി കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം നെൽസൺ സാക്‌സ്ടൺ ഓവൽ സ്‌റ്റേഡിയത്തിൽ നടന്നു. ഫാ. വർഗീസ് തുരുത്തിച്ചിറയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ആഘോഷത്തോടനുബന്ധിച്ച് ക്രിസ്മസ് കരോൾ ഗാനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. നെൽസൺ മലയാളി കമ്യൂണിറ്റിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ഫാ.വ
നെൽസൺ: നെൽസണൽ മലയാളി കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം നെൽസൺ സാക്‌സ്ടൺ ഓവൽ സ്‌റ്റേഡിയത്തിൽ നടന്നു. ഫാ. വർഗീസ് തുരുത്തിച്ചിറയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ആഘോഷത്തോടനുബന്ധിച്ച് ക്രിസ്മസ് കരോൾ ഗാനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.
നെൽസൺ മലയാളി കമ്യൂണിറ്റിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ഫാ.വർഗീസ് തുരുത്തിച്ചിറ, പ്രസിഡന്റ് മാത്യൂസ് ജോസ്, സെക്രട്ടറി സാം സാബു എന്നിവർ ചേർന്ന് നിർവഹിച്ചു. സ്റ്റാജു പാലാട്ടിയാണ് ലോഗോ ഡിസൈൻ ചെയ്തത്. വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷപരിപാടികൾ സമാപിച്ചു.
Next Story