- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ അവിസ്മരണീയമായി
നീനാ : ( കൗണ്ടി ടിപ്പററി )നീനാ കൈരളിയുടെ പത്താമത് ഈസ്റ്റർ- വിഷു ആഘോഷങ്ങൾ ഏപ്രിൽ ഏഴാം തിയതി ശനിയാഴ്ച നീനാ സ്‌കൗട്ട് ഹാളിൽ വച്ച് നടന്നു.ഗാനമേളകളിലൂടെയും, ചലച്ചിത്ര പിന്നണി ഗാനങ്ങളിലൂടെയും മലയാളികളുടെ മനം കവർന്ന ഗായകൻ പന്തളം ബാലൻ' ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യുകയും, തുടർന്ന് 'നീനാ കൈരളി' മൊമെന്റോ നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. പിന്നീട് കാണികളെ ആവേശഭരിതരാക്കി പന്തളം ബാലന്റെ നേതൃത്വത്തിൽ 'ഡബ്ലിൻ സോൾ ബീറ്റ്സ്' അംഗങ്ങളും പങ്കെടുത്ത ഗാനമേള അരങ്ങേറി.ഗാനമേളയോടൊപ്പം കൈരളി അംഗങ്ങൾ അവതരിപ്പിച്ച ബൈബിൾ സ്‌കിറ്റ്, മാർഗം കളി, കുട്ടികളുടെ സ്‌കിറ്റ്, മുതിർന്നവരുടെയും കുട്ടികളുടെയും ഡാൻസുകൾ, പാട്ടുകൾ എന്നിവ ആഘോഷത്തിന്റെ മാറ്റുകൂട്ടി.തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീണു. ജിൻസൺ എബ്രഹാം,അഭിലാഷ് രാമചന്ദ്രൻ,വിനീത് ജോസഫ്, നോബിൾ ടോം,പ്രിയ ജോജിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നീനാ : ( കൗണ്ടി ടിപ്പററി )നീനാ കൈരളിയുടെ പത്താമത് ഈസ്റ്റർ- വിഷു ആഘോഷങ്ങൾ ഏപ്രിൽ ഏഴാം തിയതി ശനിയാഴ്ച നീനാ സ്‌കൗട്ട് ഹാളിൽ വച്ച് നടന്നു.ഗാനമേളകളിലൂടെയും, ചലച്ചിത്ര പിന്നണി ഗാനങ്ങളിലൂടെയും
മലയാളികളുടെ മനം കവർന്ന ഗായകൻ പന്തളം ബാലൻ' ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യുകയും, തുടർന്ന് 'നീനാ കൈരളി' മൊമെന്റോ നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
പിന്നീട് കാണികളെ ആവേശഭരിതരാക്കി പന്തളം ബാലന്റെ നേതൃത്വത്തിൽ 'ഡബ്ലിൻ സോൾ ബീറ്റ്സ്' അംഗങ്ങളും പങ്കെടുത്ത ഗാനമേള അരങ്ങേറി.ഗാനമേളയോടൊപ്പം കൈരളി അംഗങ്ങൾ അവതരിപ്പിച്ച ബൈബിൾ സ്‌കിറ്റ്, മാർഗം കളി, കുട്ടികളുടെ സ്‌കിറ്റ്, മുതിർന്നവരുടെയും കുട്ടികളുടെയും ഡാൻസുകൾ, പാട്ടുകൾ എന്നിവ ആഘോഷത്തിന്റെ മാറ്റുകൂട്ടി.തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.
ജിൻസൺ എബ്രഹാം,അഭിലാഷ് രാമചന്ദ്രൻ,വിനീത് ജോസഫ്, നോബിൾ ടോം,പ്രിയ ജോജിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.