- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടക്കത്തിലേ ഇന്ത്യക്കാർ പിന്തിരിഞ്ഞോടുമ്പോൾ ഇതാ 13-കാരിയായ ഇന്ത്യൻ പേരുള്ള ഒരു നേപ്പാളി പെൺകുട്ടിക്ക് കൈയടി; ആദ്യ ഹീറ്റ്സ് കടന്ന ഗൗരിക സിങ്ങിനൊപ്പം കോച്ച് പോലുമില്ല
റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന പേരിലാണ് നേപ്പാളുകാരി ഗൗരിക സിങ് ശ്രദ്ധ നേടിയത്. എന്നാൽ, പ്രായം കുറവാണെങ്കിലും പോരാട്ടത്തിൽ താൻ മുന്നിലാണെന്ന് ഗൗരിക തെളിയിച്ചു. 13 വയസ്സും 255 ദിവസവും മാത്രം പ്രായമുള്ള ഗൗരിക നീന്തലിൽ ഹീറ്റ്‌സിൽ വിജയിക്കുകയും ചെയ്തു. ലണ്ടനിൽ പഠിക്കുന്ന ഗൗരിക റിയോയിലെത്തിയിരിക്കുന്നത് പരിശീലകൻ പോലുമില്ലാതെയാണ്. റൈസ് ഗോംലിയാണ് ഗൗരികയുടെ പരിശീലകൻ. മൊബൈൽ ഫോണിൽ കോച്ചുമായി സംസാരിച്ചാണ് ഗൗരിക തന്റെ തന്ത്രങ്ങൾക്ക് രൂപം കൊടുക്കുന്നത്.വാട്‌സാപ്പിലും ഫോണിലുമായി ഗോംലി ശിഷ്യയെ സഹായിക്കുന്നു. മത്സരിക്കാനിറങ്ങുംമുമ്പ് ഗൗരികയുടെ സ്വിം സ്യൂട്ട് നഖം കുടുങ്ങി കീറിപ്പോയിരുന്നു. കീറിയ സ്യൂട്ട് മാറ്റണോ എന്നുപോലും ഗൗരിക പരിശീലകനെ ഫോൺ ചെയ്ത് ചോദിച്ചാണ് തീരുമാനിച്ചത്. മറ്റൊരു സ്യൂട്ടിൽ മത്സരിച്ച ഗൗരിക 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ മൂന്നുപേർ മത്സരിച്ച ഹീറ്റ്‌സിൽ ഒന്നാമതെത്തി. രണ്ടാം വയസ്സിലാണ് ഗൗരികയും കുടുംബവും ഇംഗ്ലണ്ടിലെത്തിയത്. കഴിഞ്ഞവർഷം ഗൗരികയും കുടുംബവും
റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന പേരിലാണ് നേപ്പാളുകാരി ഗൗരിക സിങ് ശ്രദ്ധ നേടിയത്. എന്നാൽ, പ്രായം കുറവാണെങ്കിലും പോരാട്ടത്തിൽ താൻ മുന്നിലാണെന്ന് ഗൗരിക തെളിയിച്ചു. 13 വയസ്സും 255 ദിവസവും മാത്രം പ്രായമുള്ള ഗൗരിക നീന്തലിൽ ഹീറ്റ്‌സിൽ വിജയിക്കുകയും ചെയ്തു.
ലണ്ടനിൽ പഠിക്കുന്ന ഗൗരിക റിയോയിലെത്തിയിരിക്കുന്നത് പരിശീലകൻ പോലുമില്ലാതെയാണ്. റൈസ് ഗോംലിയാണ് ഗൗരികയുടെ പരിശീലകൻ. മൊബൈൽ ഫോണിൽ കോച്ചുമായി സംസാരിച്ചാണ് ഗൗരിക തന്റെ തന്ത്രങ്ങൾക്ക് രൂപം കൊടുക്കുന്നത്.വാട്‌സാപ്പിലും ഫോണിലുമായി ഗോംലി ശിഷ്യയെ സഹായിക്കുന്നു.
മത്സരിക്കാനിറങ്ങുംമുമ്പ് ഗൗരികയുടെ സ്വിം സ്യൂട്ട് നഖം കുടുങ്ങി കീറിപ്പോയിരുന്നു. കീറിയ സ്യൂട്ട് മാറ്റണോ എന്നുപോലും ഗൗരിക പരിശീലകനെ ഫോൺ ചെയ്ത് ചോദിച്ചാണ് തീരുമാനിച്ചത്. മറ്റൊരു സ്യൂട്ടിൽ മത്സരിച്ച ഗൗരിക 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ മൂന്നുപേർ മത്സരിച്ച ഹീറ്റ്‌സിൽ ഒന്നാമതെത്തി.
രണ്ടാം വയസ്സിലാണ് ഗൗരികയും കുടുംബവും ഇംഗ്ലണ്ടിലെത്തിയത്. കഴിഞ്ഞവർഷം ഗൗരികയും കുടുംബവും നേപ്പാളിലെത്തിയിരുന്നു. അവർ നേപ്പാളിലുണ്ടായിരുന്ന സമയത്താണ് വമ്പൻ ഭൂകമ്പത്തിൽ നേപ്പാൾ നിലംപൊത്തിയത്. ഗൗരികയും കുടുംബവും ഫ്‌ളാറ്റിലെ മേശയ്ക്കടിയിൽ അഭയം തേടിയാണ് ഭൂകമ്പത്തിൽനിന്ന് രക്ഷതേടിയത്.