- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൻഡിംഗിനിടെ ഫുട്ബോൾ മൈതാനത്തേക്ക് ഇടിച്ചിറങ്ങി; കാഠ്മണ്ഡുവിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം അമ്പതായി; 17 യാത്രക്കാരെ രക്ഷപ്പെടുത്തി; തകർന്നത് ധാക്കയിൽ നിന്ന് എത്തിയ ബംഗ്ലാദേശി എയർലൈൻ വിമാനം
കാഠ്മണ്ഡു: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. പരിക്കറ്റവരെ പുറത്തെത്തിച്ച് ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺ വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള പാസഞ്ചർ വിമാനം തകർന്നു വീണത്. ധാക്കയിൽ നിന്നുള്ള വിമാനം കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിമാനം തകർന്നതിന് പിന്നാലെ കനത്ത പുകപടലങ്ങളും കാഠ്മണ്ഡു വിമാനത്താവളത്തിൽ നിറഞ്ഞു.ധാക്കയിൽ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. റൺവേയിൽ നിന്ന് പുകയുയരുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ധാക്കയിൽ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ലാ
കാഠ്മണ്ഡു: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. പരിക്കറ്റവരെ പുറത്തെത്തിച്ച് ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺ വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള പാസഞ്ചർ വിമാനം തകർന്നു വീണത്. ധാക്കയിൽ നിന്നുള്ള വിമാനം കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
വിമാനം തകർന്നതിന് പിന്നാലെ കനത്ത പുകപടലങ്ങളും കാഠ്മണ്ഡു വിമാനത്താവളത്തിൽ നിറഞ്ഞു.ധാക്കയിൽ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല.
റൺവേയിൽ നിന്ന് പുകയുയരുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ധാക്കയിൽ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ലാൻഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്ബോൾ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതർ നല്കുന്ന വിവരമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അപകടത്തെത്തുടർന്ന് ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു. 78 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. 72 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. തീയണയ്ക്കാൻ അഗ്നിശ്മനസേന പരിശ്രമിക്കുന്നതായി പ്രാദേശിക വാർത്താ സൈറ്റായ മൈ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തു.