കോതമംഗലം: നേര്യമംഗലത്ത് യുവതി തീകൊളുത്തി ആത്മഹത്യചെയ്തത് തന്റെ കൺമുന്നിലായിരുന്നെന്നും ഇതിന്റെ ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ലന്നും സ്ഥലവാസിയുടെ വെളിപ്പെടുത്തൽ. ഇന്ന് വൈകിട്ട് 4.30 തോടടുത്ത് നേര്യമംഗലത്ത് പാലത്തിന് സമീപം വനപ്രദേശത്ത് യുവതി ആത്്മഹത്യചെയ്തത് തന്റെ കൺമുന്നിലായിരുന്നെന്നും ആ ഭീകര ദൃശ്യം സമ്മാനിച്ച ഞെട്ടലും വിഷമവും വിട്ടുമാറിയിട്ടില്ലന്നുമാണ് നേര്യംമംഗലം സ്വദേശികൂടിയായ ഉമ്മർ അടുപ്പക്കാരുമായി പങ്കിട്ട വിവരം.

ഉമ്മർ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ. കുളികഴിഞ്ഞ് പുഴയിൽ നിന്നും തിരിച്ചുവരവെ വനഭാഗത്തുവച്ച്് ജാറിൽ നിന്നും എന്തോ തലയിലേയ്ക്ക് ഒഴിക്കുന്ന യുവതിയെ കണ്ടു. ഏതാനും മീറ്ററർ അകലമെ ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നുള്ളു. നിങ്ങൾ എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ മണ്ണെണ്ണയാണ് തലയിലൂടെ ഒഴിച്ചതെന്നും ആത്മഹത്യചെയ്യാൻ പോകുകയാണെന്നുമായിരുന്നു യുവതിയുടെ മറുപടി.

അവിവേകം കാണിക്കരുതെന്നും എല്ലാം പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാമെന്നും മറ്റും പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല.ഇനി ജിവിക്കേണ്ടെന്നും മരിക്കാൻ പോകുകയാണെന്നും പറഞ്ഞ് അവർ തീകൊളുത്തുകയായിരുന്നു. കൊളുത്തിയവഴി തീആളുകയായിരുന്നെന്നും ഒന്നും ചെയ്യാനാവാതെ നിസ്സഹാായനായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു. നിമിഷങ്ങൾക്കുള്ളിൽ വട്ടംചുറ്റി സ്ത്രീ കമിഴ്ന്നുവീണു. ഓടിച്ചെന്ന് മരച്ചില്ലകളും മറ്റും ഉപയോഗിച്ച് തീയണച്ചു.

പിന്നാടാണ് വിവരമറിഞ്ഞ് ആളുകളെത്തിയതും വിവരം പൊലീസിൽ അറിയിച്ചതും. മരണമടഞ്ഞത് അൽഫോൻസ എന്നുപേരുള്ള യുവതിയാണെന്ന് മാത്രമാണ് ഊന്നുകൽ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ജഡം കിടന്നിരുന്നതിന് സമീപം ഒരു കറുത്ത ബാഗ് നാട്ടുകാർ കണ്ടിരുന്നു. പൊലീസ് എത്തി ഇത് തുറന്നുനോക്കിയപ്പോൾ ഒരു കത്ത് കണ്ടുകിട്ടിയിരുന്നു.

താൻ അനാഥയാണെന്നും ആത്മഹത്യചെയ്യുകയാണെന്നും മരണത്തിന് മറ്റാരും ഉത്തരവാദിയല്ലന്നും ബാഗിൽ 50000 രൂപ ഉണ്ടെന്നും ശവപ്പെട്ടി വാങ്ങി ശ്മശാനത്തിൽ മൃതദ്ദേഹം മറവുചെയ്യണമെന്നും മറ്റും ഈ കത്തിൽ രേഖപ്പെടുത്തിയിരുനിനു, ബാഗ് പരിശോധിച്ചപ്പോൾ 50000 രൂപ കണ്ടെത്തിയെന്നും ഊന്നുകൽ പൊലീസ് അറിയിച്ചു.

വൈകിട്ട് 4.30 തോടടുത്താണ് നേര്യമംഗലം പാലത്തിന് സമീപം യുവതി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത വിവരം പുറത്തറിയുന്നത്.നാട്ടുകാർ അറിയിച്ചതുപ്രകാരം ഊന്നുകൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.ഉടൻ മൃതദ്ദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.ഇന്ന് ഇൻക്വസ്റ്റ്് നടത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.കുട്ടമ്പുഴ പൊലീസാണ് ഈ കേസിൽ തുടരന്വേഷണം നടത്തുക. സംഭവം നടന്ന വനപ്രദേശം ഈ സ്റ്റേഷൻ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.