- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
പുതിയ റൂട്ടുകളിലും നിലവിലുള്ള റൂട്ടുകളിലും ലോ ഫ്‌ളോർ ബസുകൾ ഓടിത്തുടങ്ങും; ഒമാൻ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ
മസ്‌കറ്റ്: പുതിയ റൂട്ടുകളിലും നിലവിലുള്ള റൂട്ടുകളിലും ലോ ഫ്‌ളോർ ബസുകളുമായി മസ്‌കറ്റിലെ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. ബസ് സഞ്ചരിക്കുന്ന പുതിയ റൂട്ടുകളെക്കുറിച്ചും കമ്പനി വിവരങ്ങൾ പുറത്തുവിടും. സ്വകാര്യ വാഹനങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിക്ക് തുടക്കം കുറിക്കുന്നതെന്നും ഔദ്
മസ്‌കറ്റ്: പുതിയ റൂട്ടുകളിലും നിലവിലുള്ള റൂട്ടുകളിലും ലോ ഫ്‌ളോർ ബസുകളുമായി മസ്‌കറ്റിലെ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. ബസ് സഞ്ചരിക്കുന്ന പുതിയ റൂട്ടുകളെക്കുറിച്ചും കമ്പനി വിവരങ്ങൾ പുറത്തുവിടും. സ്വകാര്യ വാഹനങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിക്ക് തുടക്കം കുറിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആദ്യ റൂട്ട് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ റുവിയിൽ നിന്നും മാബെലയിലേക്കാണ്. നെതർലാൻഡ് ആസ്ഥാനമായുള്ള വിഡിഎൽ കമ്പനിയാണ് ബസുകൾ നിരത്തിലിറക്കുന്നത്. 40 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം ബസിനുണ്ട്. ഇതിന് പുറമെ അംഗവൈകല്യമുള്ളവർക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ ബസുകളുടെ പരീക്ഷണ ഓട്ടം ചില ബസ് സ്‌റ്റേഷനുകളിൽ നിന്നും ആരംഭിച്ചിട്ടുണ്ട്. പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനത്തിൽ വലിയൊരു മാറ്റത്തിന് തുടക്കമിടാൻ ഈ ബസുകൾക്ക് സാധിക്കുമെന്ന് വിഡിഎൽ കമ്പനി വക്താവ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും ഈ ബസുകൾ നല്ലതാണ്.
സൊഹർ, സലാല തുടങ്ങിയ നഗരങ്ങൾ അടക്കമുള്ള ഇന്റർസിറ്റി ട്രാഫിക്ക് പ്ലാനിന് രൂപം നൽകുന്നത് സ്പാനിഷ് ആസ്ഥാനമായുള്ള ഇനെകോ എന്ന കമ്പനിയാണ്. ഒമാന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ബസ് റൂട്ടുകളും സ്‌റ്റേഷനുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം.