ടൊറന്റോ: സുരക്ഷാ മുൻകരുതൻ എന്നതിന്റെ പേരിൽ മാർക്കറ്റിൽ നിന്ന് ഒരു ബേബി പ്രൊഡക്ട് നെസ്ലെ കാനഡ തിരിച്ചുവിളിക്കുന്നു. ടെട്രാ ബോക്‌സിൽ പായ്ക്ക് ചെയ്ത് വിപണിയിലിറക്കിയിട്ടുള്ള Nestlé Good Start 2 Concetnrate 359 ml with Omega Infant Formula എന്ന ഉത്പന്നമാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. പായ്ക്കറ്റിലുള്ള ധാതുക്കൾ കുറച്ചു കാലം കഴിയുമ്പോൾ വിഘടിച്ച് കറുത്ത നിറത്തിലുള്ള വസ്തുക്കളായി രൂപപ്പെടുമെന്നതിനാലാണ് ഇവ തിരിച്ചുവിളിച്ചതെന്നാണ് നെസ്ലെയുടെ വിശദീകരണം.

പിന്നീട് ഈ ഉത്പന്നം കഴിച്ചാൽ ശരീരത്തിന് വിറ്റാമിനുകൾ ആഗിരണം ചെയ്യാൻ സാധിക്കാതെ വരുമെന്ന് കമ്പനി വ്യക്തമാക്കുന്നു.  512857211A, 512957211A, 512957212A, 513057211A എന്നീ ബാച്ചുകളിലുള്ള ഉത്പന്നമാണ് തിരിച്ചുവിളിച്ചിക്കുന്നത്.