ദമ്മാം: മലയാളികളെടെ ഉടമസ്ഥതയിലുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റിലുണ്ടായ തീപ്പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ആളപായമില്ല. നഗരത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് തീ കണ്ടെത്തുന്നത്.

ഒന്നാം നിലയിലെ എ സിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ കണ്ടയുടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റികൾ അഗ്നിശമന സേനയെ വിവരമറിയിക്കുകയും നിരവധി അഗ്നിശമന യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

ഇവിടെ പ്രവർത്തിക്കുന്ന മിക്ക കടകളും മലയാളികളുടേതാണ്. ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന മൊബൈൽ, ടെക്‌സ്റ്റൈൽസ്, വാച്ച് തുടങ്ങിയ കടകളും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മറ്റു കടകകളും കത്തി നശിച്ചു. ഉച്ചയോടെയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.