- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റ് ഉപയോഗിക്കാൻ പഠിച്ച 91കാരൻ ആദ്യം ചെയ്തത് ചാറ്റിൽ എത്തി പെൺകുട്ടികൾക്ക് വേണ്ടി വലവീശൽ; 11 കാരിയെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്നേഹിച്ചപ്പോൾ വടി കുത്തി എത്തിയ വയോധികനെ പൊലീസ് പൊക്കി; ബ്രിട്ടനിലെ ഓൺലൈൻ പൊലീസ് കുടുക്കുന്നത് അനേകം ബാലപീഡകരെ
ആർഎഎഫ് വെറ്ററനും 92കാരനുമായ ഇവോർ ഗിഫോർഡായിരിക്കും ബ്രിട്ടനിൽ പൊലീസ് പിടിയിലാകുന്ന ഏറ്റവും പ്രായമേറിയ ബാലപീഡകൻ എന്നാണ് സൂചന. നെറ്റ് ഉപയോഗിക്കാൻ പഠിച്ചയുടൻ സൗത്ത് വെയിൽസിലെ അബെർട്ടിലെറിയിലുള്ള ഈ വയോധികൻ ആദ്യം ചെയ്തത് ചാറ്റിലെത്തി പെൺകുട്ടികളെ വലവീശിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ ഇയാൾ 11 കാരിയുമായി ലൈംഗിക ചാറ്റ് നടത്തുകയെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ഈ പെൺകുട്ടിയെ കണ്ട് ലൈംഗിക ബന്ധത്തിന് കോപ്പ് കൂട്ടുമ്പോൾ ഇയാൾ പൊലീസ് പിടിയിലുമായി.ഇത്തരത്തിൽ നിരവധി ബാലപീഡകരെയാണ് ബ്രിട്ടനിലെ ഓൺലൈൻ പൊലീസ് പൊക്കുന്നത്. വ്യാജ സോഷ്യൽ നെറ്റ് വർക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് ചാറ്റിലൂടെ വളച്ചെടുക്കാൻ ശ്രമിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടിയുണ്ടാക്കിയ ദി ഹണ്ടഡ് വൺ എന്ന ഗ്രൂപ്പാണ് ഗിഫോർഡിനെ കുരുക്കിലാക്കിയിരിക്കുന്നത്. താൻ ഇത്തരത്തിൽ കുടുങ്ങിയ കാര്യം പുറം ലോകമറിയുന്നതിന് മുമ്പ് താൻ മരിക്കുമെന്നായിരുന്നു പിടിയിലായ ഇയാൾ പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നത്. തന്റെ കുടുംബം ഇതിനോട് എങ്ങനെയാ
ആർഎഎഫ് വെറ്ററനും 92കാരനുമായ ഇവോർ ഗിഫോർഡായിരിക്കും ബ്രിട്ടനിൽ പൊലീസ് പിടിയിലാകുന്ന ഏറ്റവും പ്രായമേറിയ ബാലപീഡകൻ എന്നാണ് സൂചന. നെറ്റ് ഉപയോഗിക്കാൻ പഠിച്ചയുടൻ സൗത്ത് വെയിൽസിലെ അബെർട്ടിലെറിയിലുള്ള ഈ വയോധികൻ ആദ്യം ചെയ്തത് ചാറ്റിലെത്തി പെൺകുട്ടികളെ വലവീശിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ ഇയാൾ 11 കാരിയുമായി ലൈംഗിക ചാറ്റ് നടത്തുകയെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ഈ പെൺകുട്ടിയെ കണ്ട് ലൈംഗിക ബന്ധത്തിന് കോപ്പ് കൂട്ടുമ്പോൾ ഇയാൾ പൊലീസ് പിടിയിലുമായി.ഇത്തരത്തിൽ നിരവധി ബാലപീഡകരെയാണ് ബ്രിട്ടനിലെ ഓൺലൈൻ പൊലീസ് പൊക്കുന്നത്.
വ്യാജ സോഷ്യൽ നെറ്റ് വർക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് ചാറ്റിലൂടെ വളച്ചെടുക്കാൻ ശ്രമിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടിയുണ്ടാക്കിയ ദി ഹണ്ടഡ് വൺ എന്ന ഗ്രൂപ്പാണ് ഗിഫോർഡിനെ കുരുക്കിലാക്കിയിരിക്കുന്നത്. താൻ ഇത്തരത്തിൽ കുടുങ്ങിയ കാര്യം പുറം ലോകമറിയുന്നതിന് മുമ്പ് താൻ മരിക്കുമെന്നായിരുന്നു പിടിയിലായ ഇയാൾ പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നത്. തന്റെ കുടുംബം ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുകയെന്ന് തനിക്ക് നന്നായറിയാമെന്നും ഇയാൾ പറഞ്ഞിരുന്നു. 11ഉം 12ഉം വയസുള്ള ജെസി, ജോഡി എന്നീ പെൺകുട്ടികളോട് ഇയാൾ പതിവായി ലൈംഗിക ചാറ്റുകൾ നടത്താറുണ്ടായിരുന്നുവെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.
സംഭാഷണമാരംഭിച്ച് അരമണിക്കൂറിനകം തന്നെ ഗിഫോർഡ് ലൈംഗികതയെക്കുറിച്ച് സംസാരിക്കാനാരംഭിച്ചിരുന്നു. തുടർന്ന് 11 കാരി ജെസിയെ കാണാനും അയാൾ താൽപര്യം പ്രകടിപ്പിച്ചു. സെക്‌സിയായ വേഷം ധരിച്ച് വേണം വരാനെന്നും ഗിഫോർഡ് ജെസിയോട് നിർദേശിച്ചിരുന്നു. ഇത്തരത്തിൽ നിരവധി ആഴ്ചകൾ ജെസിയോട് ഇയാൾ ലൈംഗികമായി ചാറ്റുകയും തന്റെ നഗ്‌ന ചിത്രങ്ങൾ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ ദി ഹണ്ടഡ് വൺ ഗ്രൂപ്പിലെ ഒരു അംഗത്തോടാണ് ചാറ്റുന്നതെന്ന് പാവം ഗിഫോർഡ് അറിഞ്ഞിരുന്നില്ലെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.
തുടർന്ന് ജെസിയെ കാണാൻ ആർത്തിയോടെ അബെർടില്ലെറിയിലെ ലാൻഹില്ലെത്ത് ട്രെയിൻ സ്‌റ്റേഷനിലെത്തിയ ഗിഫോർഡിനെ ഈ ഗ്രൂപ്പ് കുരുക്കിലാക്കി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ടാക്‌സിയിൽ സ്റ്റേഷനിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ ഈ ഗ്രൂപ്പ് വീഡിയോയിൽ പകർത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. നിങ്ങൾക്ക് ചാറ്റിയ പെൺകുട്ടിയേക്കാൾ 81 വയസ് കൂടുതലുണ്ടെന്നും ഇത്തരത്തിൽ പെരുമാറിയത് ലജ്ജാകരമാണെന്നും അവിശ്വസനീയമാണെന്നും ഈ ഗ്രൂപ്പിലെ ഒരാൾ ഗിഫോർഡിനോട് പറയുന്നത് വീഡിയോയിൽ കാണാം. തുടർന്ന് പൊലീസ് എത്തുകയും ഇയാളെ പിടികൂടി കാറിൽ കയറ്റുന്നതും കാണാം. ലൈംഗികത സ്ഫുരിക്കുന്നതും 100 പേജിലധികം വരുന്നതുമായ സന്ദേശങ്ങൾ ഇയാൾ സാങ്കൽപ്പിക പെൺകുട്ടിക്കായി അയച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടർ ഓവൻ വില്യംസ് കോടതിയിൽ ബോധിപ്പിച്ചു. ഗിഫോർഡിനെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ജൂൺ രണ്ടിന് ജയിലിലേക്കയക്കുമെന്നാണ് റിപ്പോർട്ട്.