- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പാർട്ടികളേക്കാൾ കരുത്തോടെ ഹാഷ് ടാഗ് സമരങ്ങൾ; നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം ആവേശമായി; ഭരണാധികാരികളെ മുട്ടുമടക്കിച്ചു സൈബർ സമരങ്ങളുടെ കുതിപ്പ് തുടരുന്നു
ന്യൂഡൽഹി: നിരവധി സൈബർ പോരാട്ടങ്ങൾ നാം കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും രൂപപ്പെട്ട് പിന്നീട് തെരുവിലെത്തിയ വലിയ പ്രതിഷേധങ്ങൾ സർക്കാരുകളെ അനുസരിപ്പിക്കുകയും മാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ തെരുവിലെത്തിക്കാതെയും സൈബർ സമരത്തെ ഫലപ്രാപ്തിയിലെത്തിക്കാമെന്നതിന് തെളിവായി മാറിയിരിക്കുകയാണ് ഏതാനും ആഴ്ചകളാ
ന്യൂഡൽഹി: നിരവധി സൈബർ പോരാട്ടങ്ങൾ നാം കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും രൂപപ്പെട്ട് പിന്നീട് തെരുവിലെത്തിയ വലിയ പ്രതിഷേധങ്ങൾ സർക്കാരുകളെ അനുസരിപ്പിക്കുകയും മാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ തെരുവിലെത്തിക്കാതെയും സൈബർ സമരത്തെ ഫലപ്രാപ്തിയിലെത്തിക്കാമെന്നതിന് തെളിവായി മാറിയിരിക്കുകയാണ് ഏതാനും ആഴ്ചകളായി ഇന്ത്യൻ സൈബർ ലോകത്ത് ലക്ഷങ്ങൾ അണിനിരന്നു നടത്തുന്ന നെറ്റ് ന്യൂട്രാലിറ്റി സംരക്ഷണ സമരം. ഇന്ത്യയിലെ ഇന്റർനെറ്റ് സമരങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സമരം ചർച്ചകളുടെ ഗതി മാറ്റിവിട്ടത്. ഈ സമരം പൂർണമായും നടക്കുന്നത് സൈബർ ലോകത്താണ്.
സമീപ കാലത്ത് തെരുവിൽ വിജയം കണ്ട പല സമരങ്ങളിലേക്കും ആയിരങ്ങളെ എത്തിച്ചത് സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാപക പ്രചാരണങ്ങളായിരുന്നു. ജൻലോക്പാൽ, ഡൽഹി ബലാൽസംഗം, പിങ്ക് ഛഡ്ഡി തുടങ്ങിയ സമരങ്ങൾ ഇതിനു ഉദാഹരണമാണ്. എന്നാൽ ഇന്റർനെറ്റ് സ്വാതന്ത്ര്യ സമരമെന്ന പേരെടുത്ത നെറ്റ് ന്യൂട്രാലിറ്റി സമരത്തിന് പ്രചാരണം ലഭിക്കുന്നതും പ്രതിഷേധക്കാർ അണി നിരന്നതും സർക്കാരിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ലക്ഷക്കണക്കിന് നിവേദനങ്ങൾ അയച്ചതു പോലും ഇന്റർനെറ്റ് എന്ന മാദ്ധ്യമത്തിലൂടെയായിരുന്നു. വിജയത്തോടടുത്ത് നിൽക്കുന്ന ഈ സമരത്തിന് ഇതുവരെ തെരുവിൽ ആളെ ഇറക്കേണ്ടി വന്നില്ലെന്നത് വിപ്ലവകരമായ ഒരു മാറ്റത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്.
വൻകിട രാഷ്ട്രീയ പാർട്ടികൾ വഴി മുടക്കിയും പൊതുജന ജീവിതം ദുസ്സഹമാക്കിയും ശബ്ദകോലാഹലങ്ങളുണ്ടാക്കിയും നടത്തുന്ന സരമങ്ങളേയും പ്രതിഷേധങ്ങളേക്കാളുമേറെ ഫലപ്രദമാണ് ഇന്റർനെറ്റ് കാലത്തെ ഹാഷ് ടാഗ് സമരങ്ങളെന്ന പ്രഖ്യാപനമായി നെറ്റ് ന്യൂട്രാലിറ്റി സമരം മാറിയിരിക്കുന്നു. പോസ്റ്ററിടച്ചും അനൗണസ് ചെയ്തും ഇക്കാലത്ത് ആളെ കൂട്ടാൻ പാടുപെടുന്ന രാഷ്ടീയ സമരക്കാർക്ക് വലിയൊരു പാഠമായി മാറിയിരിക്കുകയാണ് ചുരുങ്ങിയ കാലയളവിൽ ലക്ഷങ്ങളെ അണിനിരത്തിയ ഈ സമരം. സമരത്തിന്റെ ഭാഗമായി നെറ്റ് സമത്വം സരംക്ഷിണമെന്നാവശ്യപ്പെന്ന് ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മെയിൽ നിവേദനങ്ങളുടെ എണ്ണം 8,03,723 ആണ്. ഇത് ഇപ്പോഴും നിലച്ചിട്ടില്ല. പെതുജനാഭിപ്രായം സ്വീകരിക്കുന്ന അവസാന ദിവസമായ ഏപ്രിൽ 24 അടുക്കുന്തോറും ലക്ഷക്കണക്കിനാളുകളാണ് പുതുതായി ഓൺലൈൻ നിവേദനങ്ങൾ സമർപ്പിച്ചു കൊണ്ടിരിക്കുന്നത്.
നെറ്റ് ന്യൂട്രാലിറ്റിയെ അപകടപ്പെടുത്തുന്ന അവ്യക്തവും സങ്കീർണവുമായ നിർദേശങ്ങൾ പൊതുജനാഭിപ്രായം തേടാനായി ട്രായ് പുറത്തിറക്കിയതോടെയാണ് സമരങ്ങൾക്കു തുടക്കം. നിർദേശങ്ങളടങ്ങിയ ഈ ട്രായ് പേപ്പറിലെ സങ്കീർണതകൾ ഒരു പറ്റം ഇന്റർനെറ്റ് പ്രേമികളായ നിയമ വിദ്ഗധർ, പത്രപ്രവർത്തകർ, കൊമേഡിമാർ തുടങ്ങി നിരവധി പേർ ചേർന്ന് ലഘൂകരിച്ചെടുക്കുകയും അത് നെറ്റ് പൗരന്മാർക്കു മുമ്പിൽ അവതരിപ്പിക്കുകയുമായിരുന്നു. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഇന്റർനെറ്റ് പൗരന്മാർ സമരവും പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.