- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റ് ന്യൂട്രാലിറ്റിക്കെതിരെ പ്രതികരിച്ചവരുടെ ഉള്ളടക്കം പുറത്തുവിടാൻ തീരുമാനിച്ചതിൽ പ്രതിഷേധം; ട്രായ് വെബ്‌സൈറ്റ് അനോനിമസ് ഹാക്ക് ചെയ്തു
ന്യൂഡൽഹി: ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. അനോനിമസ് എന്ന ഇന്ത്യൻ ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. വെബ്‌സൈറ്റിൽ കയറിയാൽ ഇറർ പേജ് ആണ് ഇപ്പോൾ കാണിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നിർദേശത്തിനെതിരെ ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യക്ക
ന്യൂഡൽഹി: ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. അനോനിമസ് എന്ന ഇന്ത്യൻ ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. വെബ്‌സൈറ്റിൽ കയറിയാൽ ഇറർ പേജ് ആണ് ഇപ്പോൾ കാണിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നിർദേശത്തിനെതിരെ ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യക്ക് ഇ മെയിൽ അയച്ചവരുടെ മെയിൽ വിലാസം പ്രസിദ്ധീകരിച്ചതിനെതിരെ സൈബർലോകത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇങ്ങനെ ഇന്റർനെറ്റ് വിലാസം പുറത്തവിട്ടതിലുള്ള പ്രതിഷേധമാണ് ഹാക്കർമാർ അറിയിച്ചത്.
ഹാക്ക് ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ട ട്വീറ്റും അനോനിമസ് പുറത്തുവിട്ടു. ഇമെയ്ൽ വിവരങ്ങൾ പുറത്തുവിടുന്നതിലുള്ള പ്രതിഷേധം തങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അനോനിമസ് ട്വീറ്റിൽ പറയുന്നു.
ട്രായ്‌യുടെ നടപടി സ്വകാര്യതക്കെതിരെയുള്ള കയ്യേറ്റമാണെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ഇന്റർനെറ്റ് സമത്വത്തിനായി ട്രായ്ക്ക് നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഏപ്രിൽ 24 ന് അവസാനിച്ചിരുന്നു. 10 ലക്ഷത്തോളം മെയിലുകളാണ് ട്രായ്ക്ക് ലഭിച്ചത്. മെയിൽ അയച്ചവരുടെ വിശദാംശങ്ങൾ ട്രായ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്.
ആർക്കും ലഭ്യമാകുന്ന വിധത്തിലാണ് മെയിൽ വിലാസങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിഷയം ഗൗരവമുള്ളതാണെന്നും ഇക്കാര്യം പാർലമെന്റിൽ ഉയർത്തുമെന്നും രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.