- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിനെ നിശബ്ദമാക്കാൻ മോദിക്ക് ശരണം നേതാജി തന്നെ; ഇന്ത്യൻ ചരിത്രം മാറിമറിഞ്ഞേക്കുമായിരുന്ന രേഖകൾ പുറത്തു വിടാൻ ഒരുങ്ങി കേന്ദ്രം; നെഹ്രുവിന് പകരം നേതാജി ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ?
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ്. എന്നാൽ അദ്ദേഹത്തിന് പകരം ആ പദവിയിൽ എത്താൻ എന്തുകൊണ്ടും യോഗ്യനായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. അക്കാലത്ത് ഇന്ത്യയിൽ നേതാജിയോളം നേതൃപാടവം ഉള്ള മറ്റ് നേതാക്കൾ തന്നെ ചുരുക്കമായിരുന്നു. എന്നാൽ, സ്വാതന്ത്ര്യം ലഭിക്കും മുമ്പ് അദ്ദേഹം വിമാന അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ്. എന്നാൽ അദ്ദേഹത്തിന് പകരം ആ പദവിയിൽ എത്താൻ എന്തുകൊണ്ടും യോഗ്യനായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. അക്കാലത്ത് ഇന്ത്യയിൽ നേതാജിയോളം നേതൃപാടവം ഉള്ള മറ്റ് നേതാക്കൾ തന്നെ ചുരുക്കമായിരുന്നു. എന്നാൽ, സ്വാതന്ത്ര്യം ലഭിക്കും മുമ്പ് അദ്ദേഹം വിമാന അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യാചരിത്രം നമ്മെ പഠിപ്പിക്കുന്നുത്. എന്നാൽ, ആ ചരിത്രം തെറ്റാണെന്ന് നാം സമ്മതിക്കേണ്ടി വരുമോ? അങ്ങനെ വന്നാൽ ആർക്കാണ് തിരിച്ചടി ഏൽക്കുക എന്നു ചോദിച്ചാൽ ഒരു പക്ഷേ, കോൺഗ്രസിനും നെഹ്രുവിനും തന്നെ എന്ന് പറയേണ്ടി വന്നേക്കാം.. ഇതുവരെ പൊടിപിടിച്ച് ആരും കാണാതെ കിടന്ന ആ രഹസ്യം വെളിപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ.
ഇപ്പോഴും ദുരൂഹതയിൽ 'ജീവിക്കുന്ന' നേതാജി സുഭാഷ് ചന്ദ്രബോസിന് എന്തുസംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രഹസ്യഫയലുകൾ പരസ്യപ്പെടുത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച ഇക്കാര്യത്തിൽ ഉറപ്പു നൽകിയത്.
നേതാജിയുടെ 119ാം ജന്മദിനമായ 2016 ജനുവരി 23ന് ആദ്യഘട്ട ഫയലുകൾ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചു. നേതാജിയുമായി ബന്ധപ്പെട്ട് 40ലേറെ രഹസ്യ ഫയലുകളാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്. ചരിത്രം മറച്ചുപിടിക്കേണ്ട ആവശ്യമില്ല. അവരുടെ ചരിത്രം മറക്കേണ്ടതല്ല. തന്നെ നിങ്ങളിലൊരാളായി കാണാൻ പ്രധാനമന്ത്രി നേതാജിയുടെ കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ 32 കുടുംബാംഗങ്ങളാണ് ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ ഒത്തുചേർന്നത്.
നേതാജിയുമായി ബന്ധപ്പെട്ട രേഖകൾ പരസ്യപ്പെടുത്താൻ മറ്റു രാജ്യങ്ങളോടും ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യം വെറുതെ കത്തെഴുതി ആവശ്യപ്പെടുക മാത്രമല്ല, ലോകനേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഉന്നയിക്കുമെന്നും മോദി അറിയിച്ചു. ഡിസംബറിൽ റഷ്യയിലേക്ക് നടത്തുന്ന യാത്രയിൽ ഈ വിഷയം റഷ്യൻ നേതൃത്വവുമായി ഉന്നയിക്കും. നേതാജിയുടെ കുടുംബവുമായി നടത്തിയത് സമഗ്രവും മറക്കാനാവാത്തതുമായ സംഭാഷണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വളരെയധികം മികച്ച കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുമായി നടത്തിയതെന്ന് നേതാജിയുടെ മരുമകൻ അർദ്ധേന്ദു ബോസ് പറഞ്ഞു.

ബംഗാൾ സർക്കാറിന്റെ പക്കലുള്ള 64 ഫയലുകൾ ഒരുമാസം മുമ്പ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുറത്തുവിട്ടിരുന്നു. ഇതേതുടർന്ന് രഹസ്യഫയലുകൾ വെളിപ്പെടുത്താൻ കേന്ദ്രത്തിനുമേൽ സമ്മർദം ശക്തമായ പശ്ചാത്തലത്തിലാണ് മോദി സർക്കാറിന്റെ തീരുമാനം.
ബംഗാൾ സർക്കാർ കഴിഞ്ഞ മാസം പുറത്തുവിട്ട രേഖകളിൽ 1945നുശേഷവും നേതാജി ജീവിച്ചിരുന്നുവെന്നതിന്റെ സൂചനയുണ്ട്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളാണ് ഇത്തരം സൂചന നൽകുന്നത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് റഷ്യ, ജപ്പാൻ, ചൈന, സിംഗപ്പൂർ, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ രഹസ്യഫയൽ ശേഖരത്തിലും വിവരങ്ങളുണ്ട്.

അവ പരസ്യമാക്കിയാൽ നേതാജിക്ക് എന്തു സംഭവിച്ചുവെന്ന 70 വർഷം നീണ്ട ചോദ്യത്തിന് ഉത്തരമാകുമെന്നാണ് പ്രതീക്ഷ. രഹസ്യഫയൽ പുറത്തുവിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് നേതാജിയുടെ കുടുംബത്തിലെ ഇപ്പോഴത്തെ തലമുറയിലുള്ള അഭിജിത് റേ, ചന്ദ്രബോസ് തുടങ്ങിയവർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പറഞ്ഞു. നേതാജിയുടെ കുടുംബത്തിലെ 35 പേരാണ് പ്രധാനമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരും പങ്കെടുത്തു.


