- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാർത്ഥികൾ മദ്യപിക്കുന്നതും മയക്കുമരുന്നു ഉപയോഗിക്കയും ചെയ്യുന്ന രംഗങ്ങൾ; ബോംബെ ബീഗംസ് വെബ് സീരീസിനെതിരേ ദേശീയ ബാലാവകാശ കമ്മീഷൻ; സീരീസ് നീക്കണമെന്നും 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും കമ്മീഷൻ
മുംബൈ: നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ബോംബെ ബീഗംസ് എന്ന വെബ് സീരീസിനെതിരേ ദേശീയ ബാലാവകാശ കമ്മീഷൻ. കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി. ബോംബെ ബീഗം നെറ്റ്ഫ്ളിക്സിൽ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളിൽ അണിയറ പ്രവർത്തകർ വിശദീകരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു
വെബ് സീരീസിൽ സ്കൂൾ വിദ്യാർത്ഥികളുടെ പിറന്നാൾ ആഘോഷം കാണിക്കുന്നുണ്ട്. മദ്യപിക്കുന്നതും മയക്കുമരുന്നു ഉപയോഗിക്കുന്നതുമടക്കമുള്ള രംഗങ്ങൾ ഉണ്ട്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കമ്മീഷൻ പറയുന്നു.
പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോർതാക്കൂർ, ആധ്യ ആനന്ദ്, രാഹുൽ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുംബൈ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. അഞ്ച് സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങൾ. ആറ് എപ്പിസോഡുകളിലായാണ് സീരീസ് കഥ പറയുന്നത്.അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ബോംബെ ബീഗംസ് മാർച്ച് 8 നാണ് റിലീസ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ